ആലപ്പുഴ: കൊല്ലം കരുനാഗപ്പള്ളി സ്വദേശിയെ ആലപ്പുഴ ബൈപ്പാസിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഇന്നോവയിലെത്തിയ സംഘം ഷംനാദിനെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. എന്നാൽ പാതിവഴിയിൽ വെച്ച് ഉണ്ടായ അപകടത്തിന് പിന്നാലെ ഷംനാദ് രക്ഷപ്പെട്ടതോടെ സംഘം വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
read also: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു : ജിജോ തില്ലങ്കേരി അറസ്റ്റിൽ
ഷംനാദിനെയും കൊണ്ട് പോകുന്നതിനിടെ സംഘം സംഘരിച്ച ഇന്നോവ റോഡിന് നടുവിലെ ഡിവൈഡറിൽ ഇടിച്ചു. ഈ സമയത്ത് കാറിന്റെ ചില്ല് അടിച്ചു പൊളിച്ചു യുവാവ് വാഹനത്തിൽ നിന്ന് പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഈ വാഹനം ഉപേക്ഷിച്ച തട്ടിക്കൊണ്ടുപോകൽ സംഘം മറ്റൊരു കാറിൽ കയറി രക്ഷപ്പെട്ടു.
അഞ്ചുപേരാണ് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്നത്. സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയം.