കാസർകോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് കാസർകോട് പൊലീസ്. ജില്ലാ പൊലീസ് മേധാവി ഡോ. ശ്രീനിവാസ് യോഗ ചെയ്യുന്ന വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ട് പ്രധാനമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു.
ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ്’ എന്ന ക്യാംപെയിന്റെ ഭാഗമായിട്ടാണ് മെയ് 22ന് ഫിറ്റ്‌നസ് ചലഞ്ച് ആരംഭിച്ചത്. കായിക മന്ത്രി രാജ്യവർദ്ധൻ സിംഗ് റാത്തോർ തന്നെയാണ് ഇതിന് തുടക്കം കുറിച്ചതും.
പുഷ്-അപ് എടുക്കുന്ന വീഡിയോയാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നത്. ഇതിനു ശേഷം കോഹ്‌ലി, ഋത്വിക് റോഷന്‍, മോഹൻലാൽ, ബാഡ്മിന്റണ്‍ താരം സെെന നെഹ്വാള്‍ എന്നിവരെ ചലഞ്ചിന് വെല്ലുവിളിക്കുകയും ചെയ്തു. തുടർന്നാണ് സ്വന്തം വീഡിയോ ഷെയര്‍ ചെയ്തു കൊണ്ട് ഫിറ്റ്‌നസ് ചലഞ്ചിന് കോഹ്‌ലി മോദിയെ വെല്ലുവിളിച്ചത്.
അധികം വൈകാതെ തന്നെ പ്രധാനമന്ത്രി ഇതിനോട് പ്രതികരിച്ചു. ഇന്ത്യൻ ക്യാപ്ടൻ വിരാട് കോലിയുടെ വെല്ലുവിളി ഏറ്റെടുത്ത പ്രധാനമന്ത്രി യോഗ ചെയ്യുന്ന വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.
ഇതിന് ശേഷം പ്രധാനമന്ത്രി രാജ്യത്തെ ഐപിഎസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചിരുന്നു. അധികം വൈകാതെ തന്നെ പ്രധാനമന്ത്രി ഇതിനോട് പ്രതികരിച്ചു. വെല്ലുവിളി സ്വീകരിച്ചതായും, വൈകാതെ വീഡിയോ പോസ്റ്റ് ചെയ്യുമെന്നുമാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
വീഡിയോ കാണാം: