10
April, 2026

A News 365Times Venture

10
Friday
April, 2026

A News 365Times Venture

പാലക്കാട് നിന്നും കാണാതായ പതിനഞ്ചുകാരി ഗോവയിൽ: തിരിച്ചറിഞ്ഞത് മലയാളികളായ വിനോദ സഞ്ചാരികൾ

Date:


പാലക്കാട്: വല്ലപ്പുഴയിൽ നിന്ന് കാണാതായ പതിനഞ്ചുകാരിയെ ​ഗോവയിൽ നിന്നും കണ്ടെത്തി. മലയാളികളായ വിനോദ സഞ്ചാരികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. ആറു ദിവസത്തിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ ​ഗോവ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡിസംബർ 30 ന് രാവിലെയാണ് പെൺകുട്ടിയെ കാണാതായത്.

വീട്ടിൽ നിന്ന് ട്യൂഷന് പോയ പെൺകുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു. വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി കൂട്ടുകാരുടെ സമീപത്തുനിന്നാണ് പോയത്. കൂട്ടുകാരികളുടെ മുന്നിൽ നിന്ന് തന്നെ വസ്ത്രം മാറി. മുഖമടക്കം മറച്ച് ബുർഖ ധരിച്ചാണ് പെൺകുട്ടി കൂട്ടുകാരികളുടെ സമീപത്തുനിന്നും പോയത്. ബന്ധുവീട്ടിലേക്ക് എന്ന വ്യാജേനയാണ് പതിനഞ്ചുകാരി പോയത്.

പെൺകുട്ടി സ്കൂളിലെത്തിയില്ലെന്ന വിവരം അധ്യാപകർ അറിയിച്ചത് അനുസരിച്ച് മാതാപിതാക്കൾ പൊലീസിനെ അറിയിച്ചു. എന്നാൽ കണ്ടെത്താനായില്ല. പെൺകുട്ടിയുടെ വസ്ത്രമായിരുന്നു പ്രധാന വെല്ലുവിളി. എങ്കിലും പെൺകുട്ടി പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ എത്തിയതെന്നത് ഏറെക്കുറെ സ്ഥിരീകരിച്ചിരുന്നു. ഷൊർണൂർ മുതൽ തിരുവനന്തപുരം വരെ അന്വേഷണം നടത്തി സിസിടിവി ദൃശ്യങ്ങളെല്ലാം ശേഖരിച്ചിട്ടും പൊലീസിന് തുമ്പൊന്നും കിട്ടിയില്ല. കുട്ടിയുടെ കയ്യിൽ മൊബൈൽ ഫോൺ ഇല്ലാത്തതും വെല്ലുവിളിയായി.

ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ രണ്ട് ഡിവൈഎസ്പിമാർ, സിഐമാർ, എസ്ഐമാർ അടങ്ങുന്ന 36 അംഗ സംഘം അഞ്ച് ടീമുകളായാണ് അന്വേഷണം നടത്തുന്നത്. ഈ നിർണായക ഘട്ടത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത കണ്ട് ട്രെയിൻ യാത്രക്കാരൻ പൊലീസിനെ ബന്ധപ്പെട്ടുകയും ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഒപ്പമുണ്ടായിരുന്നു എന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പുറത്തുവിട്ടുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ട്; ഇപ്പോള്‍ അവകാശവാദമുന്നയിക്കില്ല: മുനവ്വറലി ശിഹാബ് തങ്ങള്‍

മലപ്പുറം: ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്‌ലിം ലീഗിന് അര്‍ഹതയുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന...