22
August, 2026

A News 365Times Venture

22
Saturday
August, 2026

A News 365Times Venture

ആരാണ് ഈ സി.ജെ.പി; പാറ്റകളെ കൊണ്ട് വീടിനുള്ളില്‍ ഒരു ഉപകാരവുമില്ല- പരിഹാസവുമായി ബി.ജെ.പി

Date:

ആരാണ് ഈ സി.ജെ.പി; പാറ്റകളെ കൊണ്ട് വീടിനുള്ളില്‍ ഒരു ഉപകാരവുമില്ല: പരിഹാസവുമായി ബി.ജെ.പി

ജയ്പൂര്‍: സി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പരിഹാസവുമായി ബി.ജെ.പി. എന്താണ് സി.ജെ.പിയെന്നും പാറ്റകളെ കൊണ്ട് വീടിനുള്ളില്‍ യാതൊരു ഉപയോഗവുമില്ലെന്നും ജയ്പൂര്‍ ബി.ജെ.പി എം.എല്‍.എ ഗോപാല്‍ ശര്‍മ പറഞ്ഞു.

രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പരിശോധനയ്ക്കിടെ സി.ജെ.പി പ്രവര്‍ത്തകരെ ബി.ജെ.പി ഗുണ്ടകള്‍ അക്രമിച്ചുവെന്ന സംഘടനയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു ബി.ജെ.പിയുടെ പരിഹാസം.

‘എന്താണ് ബി.ജെ.പി? വീടിനുള്ളില്‍ പാറ്റയെകൊണ്ട് യാതൊരു ഉപയോഗവുമില്ല. കുട്ടികളും യുവാക്കളുമാണ് വീടിനുള്ളില്‍ കഴിയേണ്ടത്,’ ഗോപാല്‍ ശര്‍മ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി.ജെ.പി എന്ന മുഖം മൂടി അണിഞ്ഞ് ഗ്രാമത്തിലെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് രാജസ്ഥാന്‍ മന്ത്രി ജവര്‍ സിങ് ബേധമും പറഞ്ഞു. സി.ജെ.പി അരാജകവാദികളുടെ പാര്‍ട്ടിയാണെന്നും സ്‌കൂള്‍ നന്നാക്കാനല്ല, കുഴപ്പങ്ങള്‍ സൃഷ്ടിക്കാനാണ് അവര്‍ എത്തിയതെന്ന് മന്ത്രി അവിനാശ് ഗെല്ലോട്ടും പറഞ്ഞു.

വര്‍ഷങ്ങളായി എരുമ തൊഴുത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ സന്ദര്‍ശിക്കാനായിരുന്നു സി.ജെ.പി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. എന്നാല്‍ സ്ഥലത്തെത്തിയ സംഘം വളണ്ടിയര്‍മാരെ മര്‍ദിക്കുകയായിരുന്നുവെന്ന് സി.ജെ.പി വക്താവ് അശുതോഷ് രങ്ക പറഞ്ഞു.

ആക്രമണത്തിന് പിന്നില്‍ ഗ്രാമവാസികളല്ല മറിച്ച് ബി.ജെ.പി ഗുണ്ടകളാണെന്നും അക്രമണത്തില്‍ തങ്ങളുടെ പ്രവര്‍ത്തകരുടെ കൈ ഒടിയുകയടക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെയായിരുന്നു ഇത് തള്ളി കൊണ്ടുള്ള സി.ജെ.പിക്കെതിരായ ബി.ജെ.പിയുടെ പരിഹാസം.

Content Highlight: Who is this CJP? Cockroaches are of no use inside the house: BJP’s jibe.




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related