പാർട്ടിക്കുള്ളിലും പുറത്തും അനഭിമതനായി മാറി, ട്രൂഡോയുടെ ജനപ്രീതിയിൽ കനത്ത ഇടിവ്, ഒടുവിൽ പ്രധാനമന്ത്രിപദവും തെറിച്ചു


ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജി വെച്ചു. ഒൻപത് വർഷത്തെ തുടർച്ചയായ ഭരണത്തിന് ശേഷം സ്ഥാനമൊഴിയുന്ന വിവരം വാർത്താ സമ്മേളനത്തിലാണ് ട്രൂഡോ അറിയിച്ചത്. പാർട്ടിയിൽ എതിർപ്പ് രൂക്ഷമായതിന് പിന്നാലെയാണ് ട്രൂഡോ അധികാരമെഴിഞ്ഞത്.

ജസ്റ്റിൻ ട്രൂഡോ ലിബറൽ പാർട്ടിയുടെ തലപ്പത്ത് നിന്ന് സ്ഥാനമൊഴിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജനപ്രീതി കുത്തനെയിടിഞ്ഞ സാഹചര്യത്തിലാണ് ട്രൂഡോയുടെ രാജിവാർത്തകൾ പുറത്തുവന്നത്.

ഒക്ടോബറിൽ ഏകദേശം 20ഓളം എംപിമാർ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ട് കത്തിൽ ഒപ്പിട്ടിരുന്നു. ട്രൂഡോയുടെയും സർക്കാറിന്റെ ജനപ്രീതി കുത്തനെയിടിഞ്ഞിരുന്നു. പണപ്പെരുപ്പം, ഭവന പ്രതിസന്ധി, കുടിയേറ്റം തുടങ്ങി നിരവധി പ്രതിസന്ധികളാണ് സർക്കാർ നേരിടുന്നത്. ഡിസംബർ 16-ന്, ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചിരുന്നു. ട്രൂഡോയോട് വിയോജിപ്പ് പ്രകടിപ്പിച്ചായിരുന്നു രാജി.