അന്യ പുരുഷന്‍മാരുടെ മുന്നിലും ഇടകലര്‍ന്നും സ്ത്രീകള്‍ വ്യായാമം ചെയ്യുന്നത് അനുവദനീയമല്ല: സമസ്ത


കോഴിക്കോട്: വ്യായാമങ്ങള്‍ മത നിയമങ്ങള്‍ക്ക് അനുസരിച്ചാകാണമെന്ന് സമസ്ത കാന്തപുരം വിഭാഗം.ആരോഗ്യസംരക്ഷണത്തിന് ഇസ്ലാം വളരെ പ്രാധാന്യം നല്‍കുന്നുണ്ട്.മത നിയമങ്ങള്‍ക്ക് വിധേയമായി ആവശ്യമായ വ്യായാമം ചെയ്യാം. പക്ഷേ അന്യ പുരുഷന്‍മാരുടെ മുന്നിലും ഇടകലര്‍ന്നും സ്ത്രീകള്‍ വ്യായാമം ചെയ്യുന്നത് അനുവദനീയമല്ല. മത വിശ്വാസത്തിന് ഹാനികരമാകുന്ന ഗാനങ്ങളം പ്രചരണങ്ങളും ക്ലാസ്സുകളും സംഘടിപ്പിച്ച് അതിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നതും അനുവദിയമല്ല .

ജീവിത ശൈലി രോഗങ്ങള്‍ തടയുന്നതിനും ശാരീരിക ഉണര്‍വ്വിനും വ്യായാമം നല്ലതെന്നും സമസ്ത എപിവിഭാഗം പറയുന്നു. കാന്തപുരം വിഭാഗം സമസ്ത മുശാവറ യോഗത്തില്‍ ആണ് പ്രതികരണം. നേരത്തെ മെക് 7 വ്യായാമ കൂട്ടായ്മയെ കാന്തപുരം വിഭാഗം നേതാവ് പേരോട് അബ്ദുറഹ്മാന്‍ സഖാഫി വിമര്‍ശിച്ചിരുന്നു.