ലോസ്എയ്ഞ്ചലസ്: യുഎസിലെ ലോസ്എയ്ഞ്ചലസില്‍ കാട്ടുതീ പടരുന്നതിനിടെ മോഷണം നടത്തിയ 29 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാള്‍ ഫയര്‍ഫോഴസ് ഉദ്യോഗസ്ഥരുടെ യൂണിഫോം ധരിച്ചാണ് മോഷണത്തില്‍ ഏര്‍പ്പെട്ടിരുന്നതെന്ന് പോലീസ് മേധാവി റോബര്‍ട്ട് ലൂണ പറഞ്ഞു.
ഫയര്‍മാന്‍ പോലെ തോന്നിക്കുന്ന ഒരാളെ ഞാന്‍ പ്രദേശത്ത് കണ്ടു. അയാള്‍ ഒരു മരത്തിന് സമീപം ഇരിക്കുകയായിരുന്നു. എന്തെങ്കിലും കുഴപ്പമുണ്ടോ എന്നു ചോദിച്ചു. സംശയം തോന്നിയതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്തതായി പോലീസ് ഓഫീസർ റോബര്‍ട്ട് ലൂണ പറഞ്ഞു.
പിന്നീടാണ് കള്ളത്തരം മനസിലായത്. തുടര്‍ന്ന് ലോസ് എയ്ഞ്ചലസ് പോലീസ് ഡിപാര്‍ട്ട്‌മെന്റിന് അയാളെ കൈമാറി. ഒരു വീട്ടില്‍ അയാള്‍ മോഷണം നടത്തിയെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് റോബര്‍ട്ട് ലൂണ പറഞ്ഞു.