ട്രംപിനെ പേടിച്ച് സക്കര്‍ ബര്‍ഗ്; മെറ്റയിലെ ഫാക്റ്റ് ചെക്കിംഗ് അവസാനിപ്പിക്കുന്നു


 

ന്യൂയോര്‍ക്ക്: വ്യാജ വാര്‍ത്തകളെ ചെറുക്കാനായി ആവിഷ്‌കരിച്ച ഫാക്റ്റ് ചെക്കിംഗ് സംവിധാനം മെറ്റ അവസാനിപ്പിക്കുന്നു. സ്വന്തം അഭിപ്രായ പ്രകടനത്തിന് അവസരം ഒരുക്കാനുള്ള മെറ്റയുടെ തീരുമാനം നവ മാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണത്തിന് ശക്തി കൂട്ടും. ഡോണള്‍ഡ് ട്രംപിന്റെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാരോഹണത്തിനു രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് മെറ്റ പോളിസിയില്‍ മാറ്റം വരുത്തിയത്. വ്യാജ വാര്‍ത്താ പ്രചാരണത്തിനും വിദ്വേഷ പ്രസംഗത്തിനും വലിയ അവസരമാകുന്നത് ലോകത്തിന്റെ പല ഭാഗത്തുനിന്നും വിമര്‍ശം ഉയര്‍ന്നിരുന്നു.

വലതുപക്ഷത്തെ മാത്രം ലക്ഷ്യം വെച്ചുള്ളതാണ് മെറ്റയുടെ ഫാക്റ്റ് ചെക്കിംഗ് എന്ന് ഏറെ നാളായി വിമര്‍ശനം ഉയര്‍ന്നിരുന്നു. 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടാല്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ശിഷ്ടകാലം ജയിലില്‍ കഴിയേണ്ടി വരുമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. വിജയത്തിന് പിന്നാലെ ഡോണള്‍ഡ് ട്രംപുമായുള്ള ബന്ധം ശക്തിപെടുത്താന്‍ സക്കര്‍ബര്‍ഗ് ശ്രമിക്കുമ്പോഴാണ് മെറ്റ പോളിസിയില്‍ മാറ്റവും വരുന്നത്.

ട്രംപിന്റെ ഉദ്ഘാടന പരിപാടിക്ക് 10 ലക്ഷം ഡോളര്‍ സംഭാവന നല്‍കിയ സക്കര്‍ബര്‍ഗ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ജോയല്‍ കാപ്ലനെ മെറ്റയുടെ പുതിയ ആഗോള പോളിസിയുടെ തലവനായി നിയമിച്ചിരുന്നു.