ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അജ്ഞാത രോഗം കാരണം ഒരു മാസത്തിനിടെ 16 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ ബദല്‍ ഗ്രാമത്തില്‍ രോഗം ബാധിച്ച് പതിനാറ് പേര്‍ മരണപ്പെട്ടാതായും മുപ്പതിലധികം ആളുകള്‍ക്ക് രോഗം ബാധിച്ചതായുമാണ് റിപ്പോര്‍ട്ട്. അസുഖത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും സമ്പൂര്‍ണ ജാഗ്രതയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം രോഗകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗകാരണം കണ്ടെത്താനുള്ള മെഡിക്കല്‍ അന്വേഷണത്തിലാണ് ആരോഗ്യ പ്രവര്‍ത്തകരെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അജ്ഞാത രോഗം കാരണം ആളുകള്‍ മരിക്കുന്നതും രോഗബാധിതരാവുന്നതും ജനങ്ങളില്‍ […]
Source link