വയനാട്ടില്‍ ആദിവാസി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതി കസ്റ്റഡിയില്‍
മാനന്തവാടി: വയനാട്ടില്‍ വിശ്വാസം മറയാക്കി ആദിവാസി യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. തിരുനെല്ലി സ്വദേശി വര്‍ഗീസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
തിരുനെല്ലി സ്വദേശിയായ യുവതി മാനന്തവാടി ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
നാട്ടുകാരനായ പ്രതി നിരന്തരമായി തന്നെ ഉപദ്രവിച്ചിരുന്നതായി യുവതി പരാതിയില്‍ പറയുന്നത്. മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന സമയത്താണ് അതിക്രമം നടന്നതെന്നും യുവതിപരാതിയില്‍ പറയുന്നു
സ്വാമിയുടേത് എന്ന് പറഞ്ഞ് ജപിച്ച ചരട് കയ്യില്‍ കെട്ടിക്കൊണ്ട് പ്രതി ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. വിവരങ്ങള്‍ പുറത്തുപറഞ്ഞാല്‍ സ്വാമി തന്നെ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിത്തിയെന്നും താന്‍ സമ്പാദിച്ച പണം ഇയാള്‍ തട്ടിയെടുത്തെന്നും യുവതി പറയുന്നു.
വിഷയത്തില്‍ ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ട് പൊലീസ് സമീപിച്ചതായി യുവതി മനോരമ ന്യൂസിനോട് പറഞ്ഞു. 2023ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2023ല്‍ തന്നെ യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.എന്നാല്‍ പരാതിയിന്മേല്‍ തുടര്‍നടപടികളൊന്നും ഉണ്ടായിരുന്നില്ല.
Content Highlight: A case of sexually assaulting a tribal woman in Wayanad; The accused is in custody