നിറത്തിന്റെ പേരിലെ അവഹേളനത്തില്‍ നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് പിടിയില്‍

കണ്ണൂര്‍: കൊണ്ടോട്ടിയില്‍ നിറത്തിന്റെ പേരില്‍ അവഹേളനം നേരിട്ടതിനെ തുടര്‍ന്ന് നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അബ്ദുല്‍ വഹീദ് പിടിയില്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കണ്ണൂരിലെ ഇമിഗ്രെഷന്‍ വിഭാഗമാണ് പ്രതിയെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കൊണ്ടോട്ടി പൊലീസിന് പ്രതിയെ കൈമാറുകയായിരുന്നു. നവവധുവിന്റെ മരണത്തെ തുടര്‍ന്ന് അബ്ദുല്‍ വഹീദിന്റെ ലുക്ക്ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിരുന്നു. നിറത്തിന്റെ പേരില്‍ ഭര്‍ത്താവും കുടുംബവും തുടര്‍ച്ചയായി നടത്തിയ അവഹേളനത്തെ തുടര്‍ന്നാണ് കൊണ്ടോട്ടി സ്വദേശിനിയായ ഷഹാന മുംതാസ് (19) ആത്മഹത്യ […]

Source link