15
April, 2026

A News 365Times Venture

15
Wednesday
April, 2026

A News 365Times Venture

ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തെ എതിര്‍ക്കും; ഭാഷായുദ്ധത്തിന് തയ്യാര്‍- എം.കെ സ്റ്റാലിന്‍

Date:

ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തെ എതിര്‍ക്കും; ഭാഷായുദ്ധത്തിന് തയ്യാര്‍: എം.കെ സ്റ്റാലിന്‍

ചെന്നൈ: ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തെ ശക്തമായി തന്നെ എതിര്‍ക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ആവശ്യമെങ്കില്‍ സംസ്ഥാനം മറ്റൊരു ഭാഷായുദ്ധത്തിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഡി.എം.കെ സര്‍ക്കാര്‍ ത്രിഭാഷ നയത്തെ നിരന്തരം ശക്തമായി എതിര്‍ത്തിട്ടുണ്ടെന്നും സംസ്ഥാനത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ ത്രിഭാഷ നയത്തെ കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്ന സാഹചര്യത്തിലാണ് എം.കെ സ്റ്റാലിന്റെ പരാമര്‍ശം.

1965ലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളെ ഭരണകക്ഷി പലപ്പോഴും ഉദ്ധരിച്ചിട്ടുണ്ടെന്നും ദ്രാവിഡ പ്രസ്ഥാനം ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെ വിജയകരമായി ചെറുത്തിട്ടുണ്ടെന്നും ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളിലൂടെ കേന്ദ്രം മറ്റൊരു ഭാഷാ യുദ്ധത്തിന് തുടക്കമിടുകയാണോയെന്നും എം.കെ സ്റ്റാലിന്‍ ചോദിച്ചു.

ജനസംഖ്യാ നിയന്ത്രണത്തിലേക്ക് നയിച്ച കുടുംബാസൂത്രണ നയങ്ങള്‍ നടപ്പിലാക്കുന്നതില്‍ വിജയം നേടിയതിനാല്‍ തമിഴ്നാടിന് എട്ട് ലോക്സഭാ സീറ്റുകള്‍ നഷ്ടപ്പെടുമെന്ന ഭീഷണിയിലാണെന്നും അതിര്‍ത്തി നിര്‍ണയ വിഷയം ചര്‍ച്ച ചെയ്യുന്നതിന് മാര്‍ച്ച് അഞ്ചിന് സര്‍വകക്ഷി യോഗം ചേരുമെന്നും എം.കെ സ്റ്റാലിന്‍ പറഞ്ഞു.

സ്റ്റാലിന്റെ പരാമര്‍ശത്തിനെതിരെ തമിഴ്നാട് ബി.ജെ.പി പ്രസിഡന്റ് കെ. അണ്ണാമലൈ പ്രതികരിക്കുകയുണ്ടായി. ഭാഷാ നയത്തിന്റെ കാര്യത്തില്‍ ഡി.എം.കെയുടെ നിലപാട് കാപട്യമാണെന്ന് അണ്ണാമലൈ ആരോപിച്ചു.

സ്റ്റാലിന്‍ ഒരു ഭാഷയെയും എതിര്‍ക്കുന്നില്ലെന്ന് അവകാശപ്പെടുമ്പോഴും സി.ബി.എസ്.ഇ, മെട്രിക്കുലേഷന്‍ സ്വകാര്യ സ്‌കൂളുകളിലെ സഹപാഠികളില്‍ നിന്ന് വ്യത്യസ്തമായി തമിഴ്നാട്ടിലെ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നാം ഭാഷ പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നുവെന്നും അണ്ണാമലൈ പറഞ്ഞു.

മൂന്നാം ഭാഷാ പഠിക്കണമെങ്കില്‍ നിങ്ങളുടെ കുട്ടികളെ സി.ബി.എസ്.ഇയിലോ ഡി.എം.കെ അംഗങ്ങള്‍ നടത്തുന്ന മെട്രിക്കുലേഷന്‍ സ്‌കൂളുകളിലോ ചേര്‍ക്കണമെന്നാണോ മിസ്റ്റര്‍ സ്റ്റാലിന്‍ സൂചിപ്പിക്കുന്നതെന്നും സമ്പന്നര്‍ക്ക് ഒരു നിയമം, ദരിദ്രര്‍ക്ക് മറ്റൊരു നിയമമെന്നാണോയെന്നും അണ്ണാമലൈ ചോദിച്ചു.

Content Highlight: Will oppose central government policy of imposing Hindi; Ready for Language War: MK Stalin




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related