6
May, 2026

A News 365Times Venture

6
Wednesday
May, 2026

A News 365Times Venture

തിരുവനന്തപുരത്ത് യുവാക്കളെ ഇടിച്ചിട്ട കാര്‍ മണിയന്‍പിള്ള രാജുവിന്റേതെന്ന് വിവരം; നടനായി അന്വേഷണം

Date:



Kerala


തിരുവനന്തപുരത്ത് യുവാക്കളെ ഇടിച്ചിട്ട കാര്‍ മണിയന്‍പിള്ള രാജുവിന്റേതെന്ന് വിവരം; നടനായി അന്വേഷണം

വഴുതക്കാട്: തിരുവനന്തപുരത്തെ വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ യുവാക്കളെ ഇടിച്ചിട്ടത് നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാറെന്ന് വിവരം.

KL 01 CJ 04 എന്ന നമ്പറുള്ള കാറാണ് അപകടമുണ്ടാക്കിയത്. രജിസ്ട്രേഷന്‍ രേഖകളില്‍ കാര്‍ ഉടമയുടെ പേര് സുധീര്‍കുമാര്‍ രാജു എന്നാണ് നല്‍കിയിരിക്കുന്നത്. ഇത് മണിയന്‍പിള്ള രാജുവിന്റെ യഥാര്‍ത്ഥ പേരാണെന്ന് പൊലീസ് പറയുന്നു.

നിലവില്‍ മണിയന്‍പിള്ള രാജുവിനായുള്ള തിരച്ചില്‍ പൊലീസ് ശക്തമായിട്ടുണ്ട്.  ഫോണ്‍ സ്വിച്ച്ഓഫ് ചെയ്ത നിലയിലാണ്.

നടന്റെ തിരുവനന്തപുരത്തെ വീട്ടില്‍ കുടുംബാംഗങ്ങള്‍ മാത്രമാണ് ഉള്ളതെന്നും അപകടത്തിന് ശേഷം അദ്ദേഹത്തെ ഫോണില്‍ ലഭ്യമാകുന്നില്ലെന്നും പൊലീസ് പറയുന്നു.

അപകടം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും നടന്റെ കാര്‍ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ട് തവണ നടന്റെ വീട്ടിലെത്തിയെങ്കിലും ഗേറ്റ് അടച്ചിട്ടിരിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.

അപകടസ്ഥലം സന്ദര്‍ശിച്ച പൊലീസിന് അവിടെ നിന്നും കാറിന്റെ നമ്പര്‍പ്ലേറ്റ് ലഭിച്ചതോടെയാണ് അന്വേഷണം മണിയന്‍പിള്ള രാജുവിലേക്ക് തിരിഞ്ഞത്. കാറിനും സാരമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം.

ഇന്നലെ രാത്രി (വ്യാഴം) പത്ത് മണിയോടെ തിരുവനന്തപുരം വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബ്ബിന്റെ മുന്നിലാണ് അപകടം നടന്നത്. ക്ലബ്ബില്‍ നിന്നിറങ്ങിയ കാര്‍ വെള്ളയമ്പലത്തിലേക്ക് ബൈക്കില്‍ പോകുകയായിരുന്ന യുവാക്കളെ ഇടിച്ചിടുകയായിരുന്നു.

അപകടത്തില്‍ രണ്ട് യുവാക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. കാലിന്റെ എല്ലിന് പൊട്ടലുണ്ടായ യുവാക്കള്‍ നഗരത്തിലെ രണ്ട് സ്വകാര്യ ആശുപത്രികളിലായി ചികിത്സയില്‍ തുടരുകയാണ്.

ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. അപകടത്തെ തുടര്‍ന്ന് യുവാക്കളെ വഴുതക്കാട് ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് വീട്ടുകാരുടെ താത്പര്യപ്രകാരം സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നുവെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

യുവാക്കളുടെ മൊഴി രേഖപ്പെടുത്തിയ മ്യൂസിയം പൊലീസാണ് അപകടത്തില്‍ കേസെടുത്തിരിക്കുന്നത്. അപകടം നടക്കുമ്പോള്‍ നടനാണോ കാറോടിച്ചിരുന്നത്, നടന്‍ വാഹനത്തില്‍ ഉണ്ടായിരുന്നോ എന്നതിലൊന്നും വ്യക്തതയില്ല.

Content Highlight: Information that the car that hit the youths in TVM belongs to Maniyanpilla Raju; Investigation into the actor




രാഗേന്ദു. പി.ആര്‍



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ജയം യു.ഡി.എഫിന്റെ മിടുക്കല്ല, ചുമ്മാതെ നിന്നവര്‍ പോലും ജയിച്ചു: സി.പി.ഐ.എമ്മിനകത്ത് അത്രയും മോശം അവസ്ഥയായിരിക്കണം: ജി. സുകുമാരന്‍ നായര്‍

പെരുന്ന: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന്റെ വിജയമാണെന്നും അത് യു.ഡി.എഫിന്റെ മാത്രം...