10
March, 2026

A News 365Times Venture

10
Tuesday
March, 2026

A News 365Times Venture

2019 മുതല്‍ എല്ലാ നടപടികളും നിര്‍ത്തിവെച്ചു; എന്‍.പി.ആര്‍ കേരളത്തില്‍ നടപ്പാക്കില്ല; സര്‍ക്കാര്‍ ഉത്തരവിറക്കി

Date:

2019 മുതല്‍ എല്ലാ നടപടികളും നിര്‍ത്തിവെച്ചു; എന്‍.പി.ആര്‍ കേരളത്തില്‍ നടപ്പാക്കില്ല; സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്ഥാന ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. പുതിയ സെന്‍സസിന്റെ ഭാഗമായി നടപ്പാക്കുന്ന എന്‍.പി.ആര്‍ നടപടികളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും 2019ല്‍ തന്നെ നിര്‍ത്തിവെച്ചിരുന്നു.

2019 ഡിസംബര്‍ 20 മുതല്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് സര്‍ക്കാര്‍ പുതിയ ഉത്തരവില്‍ വിശദീകരിച്ചു.

പൗരത്വ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് 2019ല്‍ സംസ്ഥാനം എന്‍.പി.ആര്‍ നടപടികള്‍ മരവിപ്പിച്ചത്.

അന്ന് സംസ്ഥാനത്ത് കോവിഡ് കാരണം സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നില്ല.

അതേസമയം, 2027ല്‍ രാജ്യത്ത് സെന്‍സസ് നടപടികള്‍ ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനോടൊപ്പം തന്നെ എന്‍.പി.ആറും നടപ്പാക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തെത്തിയിരുന്നു.

ഇതോടെയാണ് വിഷയത്തില്‍ കേരള സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.  എങ്കിലും സെന്‍സസ് നടപടികളില്‍ സര്‍ക്കാര്‍ സഹകരിക്കും.

Content Highlight: NPR will not be implemented in Kerala; Government issues order




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിച്ചവരെ ചരിത്രബോധം പകര്‍ന്ന് എതിരിട്ടു; കെ.എന്‍. പണിക്കരുടെ മരണത്തില്‍ അനുശോചിച്ച് എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: ചരിത്രകാരനും ഇടതുപക്ഷ ചിന്തകനുമായ ഡോ. കെ.എന്‍. പണിക്കരുടെ വിയോഗത്തില്‍ അനുശോചിച്ച്...