6
May, 2026

A News 365Times Venture

6
Wednesday
May, 2026

A News 365Times Venture

ഇസ്രഈലിന്റെ പാവയായ ട്രംപിൽ നിന്നും അമേരിക്കയെ തിരിച്ചുപിടിക്കാൻ ആഹ്വാനം ചെയ്ത് ഇറാഖ് നേതാവ്

Date:



World


ഇസ്രഈലിന്റെ പാവയായ ട്രംപിൽ നിന്നും അമേരിക്കയെ തിരിച്ചുപിടിക്കാൻ ആഹ്വാനം ചെയ്ത് ഇറാഖ് നേതാവ്

ബാഗ്‌ദാദ്‌: ഇസ്രഈലിന്റെ കയ്യിലെ പാവയായ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൽ നിന്നും യു.എസിനെ തിരിച്ചുപിക്കാൻ അമേരിക്കൻ ജനതയോട് ആഹ്വാനം ചെയ്ത്  ഇറാഖ് ഇസ്ലാമിക് റെസിസ്റ്റൻസ് നേതാവ് അബു അലാ അൽ വാലാ.

അമേരിക്കയുടെ ഇറാൻ ആക്രമണത്തിൽ പ്രതികരിക്കവെയാണ് ഇറാഖിലെ ഇസ്‌ലാമിക് റെസിസ്റ്റൻസിന്റെ ഭാഗമായ സയ്യിദ് അൽ ശുഹാദ ബ്രിഗേഡ്‌സ് സെക്രട്ടറി ജനറലായ അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കക്കാരുടെ ജനാധിപത്യം പിടിച്ചെടുത്തിരിക്കുകയാണെന്നും, ഇസ്രഈൽ ഫസ്റ്റ് എന്ന ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അഭിലാഷങ്ങൾ നടപ്പിലാക്കുന്ന ഒരു പാവയായി ട്രംപ് മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ട്രംപും നെതന്യാഹുവും നിങ്ങളുടെ ജനാധിപത്യം പിടിച്ചെടുക്കുകയും, നിങ്ങളുടെ നികുതിപ്പണം കൈക്കലാക്കുകയും, ഒരു വലിയ ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്തി നിങ്ങളുടെ മക്കളെ നരകത്തിലേക്ക് അയക്കുകയും ചെയ്തിരിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും കള്ളം പറയുകയാണെന്നും രാജ്യത്തെ തിരിച്ചുപിടിക്കാനും കുട്ടികളുടെ രക്തച്ചൊരിച്ചിൽ തടയാനും അമേരിക്കക്കാർ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും അബു അലാ അൽ വാലാ
ആഹ്വാനം ചെയ്തു.

പ്രകോപന രഹിതമായി അമേരിക്ക ഇറാനുനേരെ നടത്തിയ ആക്രമണത്തെക്കുറിച്ചും ഗസയിലെ വംശഹത്യയെ കുറിച്ചും അത് അമേരിയ്ക്കക്കാരുടെ മനുഷ്യ വിഭവവും സമ്പത്തും നശിപ്പിക്കുന്നതാണെന്നും പറഞ്ഞു.

‘ഇതാണ് നിങ്ങളുടെ ഏറ്റവും ഉചിതമായ സമയം. നിങ്ങൾ എത്ര വേഗത്തിൽ പ്രവർത്തിക്കുന്നുവോ, അത്രത്തോളം നിങ്ങളുടെ ഭാവി സംരക്ഷിക്കാൻ നിങ്ങൾക്ക് കഴിയും. മുമ്പൊരിക്കലും ഇല്ലാത്തവിധം നിങ്ങളുടെ ഭാവി ഇപ്പോൾ ഭീഷണിയിലും അനിശ്ചിതത്വത്തിലുമാണ്,’ അദ്ദേഹം ഓർമപ്പെടുത്തി.

ഇറാനെതിരായി തുടങ്ങിവെച്ച ആക്രമണം പശ്ചിമേഷ്യയിലാകെ വ്യാപിച്ചിരിക്കുകയാണ്. ഇതുവരെ 1000 ത്തിലധികം ഇറാൻ പൗരന്മാരും 50 ലെബനൻ പൗരന്മാരും കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.

Content Highlight: Iraqi leader urges Americans to ‘reclaim’ country from Israeli ‘puppet Trump




മുഹമ്മദ് നബീല്‍



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ജയം യു.ഡി.എഫിന്റെ മിടുക്കല്ല, ചുമ്മാതെ നിന്നവര്‍ പോലും ജയിച്ചു: സി.പി.ഐ.എമ്മിനകത്ത് അത്രയും മോശം അവസ്ഥയായിരിക്കണം: ജി. സുകുമാരന്‍ നായര്‍

പെരുന്ന: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന്റെ വിജയമാണെന്നും അത് യു.ഡി.എഫിന്റെ മാത്രം...