7
March, 2026

A News 365Times Venture

7
Saturday
March, 2026

A News 365Times Venture

കോണ്‍ഗ്രസ് ബാര്‍ട്ടര്‍ സിസ്റ്റം തുടരുന്നു; സണ്ണി ജോസഫിന്റെ സഹോദരന്‍ ബി.ജെ.പി അദാലത്തില്‍ എത്തിയതിന് പിന്നാലെ ഇടത് നേതാക്കള്‍

Date:



Kerala


കോണ്‍ഗ്രസ് ബാര്‍ട്ടര്‍ സിസ്റ്റം തുടരുന്നു; സണ്ണി ജോസഫിന്റെ സഹോദരന്‍ ബി.ജെ.പി അദാലത്തില്‍ എത്തിയതിന് പിന്നാലെ ഇടത് നേതാക്കള്‍

കോഴിക്കോട്: കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ സഹോദരന്‍ ഷാജി ജോസഫ് ബി.ജെ.പി അദാലത്തില്‍ പങ്കെടുത്തതിന് പിന്നാലെ പരിഹാസവുമായി ഇടത് നേതാക്കള്‍.

കോണ്‍ഗ്രസ് ബാര്‍ട്ടര്‍ സിസ്റ്റം തുടരുകയാണെന്നും ബി.ജെ.പി വോട്ടിന് വേണ്ടി ഇത് തുടരുമെന്നും എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷന്‍ എം. ശിവപ്രസാദ് പറഞ്ഞു.

മുന്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ എ.കെ. ആന്റണി മകനെയാണ് ബി.ജെ.പിയ്ക്ക് നല്‍കിയത്. മുന്‍ എം.എല്‍.എയായ കെ. മുരളീധരന്‍ സഹോദരിയെയും സമാനമായി സണ്ണി ജോസഫ് തന്റെ സഹോദരനെയും ബി.ജെ.പിയ്ക്ക് നല്‍കിയതായി ശിവപ്രസാദ് ചൂണ്ടിക്കാട്ടി.

‘കെ.പി.സി.സി പ്രസിഡന്റിന്റെ അനുജന്‍ ബി.ജെ.പിയിലേക്ക്. വിസ്മയം തുടരുന്നു,’ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു.

അനിയനെ ബി.ജെ.പിക്ക് കൊടുത്ത് കോണ്‍ഗ്രസ്-ബി.ജെ.പി ബന്ധം ശക്തിപ്പെടുത്തിയ കെ.പി.സി.സി പ്രസിഡന്റ് മാതൃകയായോ എന്നാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫിന്റെ ചോദ്യം.

കണ്ണൂരില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയ അദാലത്തിലാണ് ഷാജി ജോസഫ് പങ്കെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്താണ് അദാലത്ത് നടന്നത്.

ഗ്യാസ് ഏജന്‍സിയുടെ ലൈസന്‍സുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ ഷാജി, യു.ഡി.എഫ് സര്‍ക്കാരിന്റെ സമയത്താണ് ലൈസന്‍സ് റദ്ദാക്കപ്പെട്ടതെന്നും സണ്ണി ജോസഫ് ഇക്കാര്യത്തില്‍ സഹായിച്ചില്ലെന്നും ഷാജി പറഞ്ഞിരുന്നു.

ബി.ജെ.പിയില്‍ ചേരുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചിരിച്ചുകൊണ്ടാണ് ഷാജി മറുപടി നല്‍കിയത്. 2007 മുതല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മറ്റ് കാര്യങ്ങള്‍ പിന്നീട് പറയാമെന്നുമായിരുന്നു മറുപടി.

സണ്ണി ജോസഫിന്റെ ഇളയ സഹോദരനാണ് ഇരിട്ടി ഉളിക്കല്‍ സ്വദേശിയായ ഷാജി. 2011ല്‍ കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ചതാണെന്നും ഷാജി ഇന്നലെ (വെള്ളി) പറഞ്ഞിരുന്നു.

Content Highlight: Left leaders mock Sunny Joseph’s brother Shaji Joseph after he attended BJP Adalat




രാഗേന്ദു. പി.ആര്‍



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇറാനെ ആക്രമിച്ചില്ലെങ്കില്‍ ഇറാനും ആക്രമിക്കില്ല; അയല്‍രാജ്യങ്ങളോട് മാപ്പ് പറഞ്ഞ് പെസസ്‌കിയാന്‍

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ അയല്‍രാജ്യങ്ങളെ ആക്രമിക്കേണ്ടി വന്നതില്‍ ഖേദമുണ്ടെന്ന് ഇറാന്‍ പ്രസിഡന്റ്...

ഇറാന്റെ രണ്ട് സെറ്റ് നേതാക്കളും സൈന്യവും പോയി; 32 കപ്പലുകള്‍ സമുദ്രത്തിന്റെ അടിത്തട്ടിലാണെന്നും ട്രംപ്

വാഷിങ്ടണ്‍: ഇറാന്റെ 32 കപ്പലുകളും സമുദ്രത്തിന്റെ അടിത്തട്ടിലാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ്...