19
March, 2026

A News 365Times Venture

19
Thursday
March, 2026

A News 365Times Venture

ശബരിമല സ്വർണകൊള്ള- തന്ത്രിക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Date:

ശബരിമല സ്വർണകൊള്ള: തന്ത്രിക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണകൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം അനുവദിച്ച വിചാരണ കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി.

ശബരിമല തന്ത്രിക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിചാരണ കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യം അനുവദിച്ചതിനെതിരെ പ്രത്യേക അന്വേഷണ സംഘം ( എസ്.ഐ.ടി) ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന എസ്‌.ഐ.ടിയുടെ അപ്പീലിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു

വിചാരണയ്ക്ക് ശേഷം കീഴ് കോടതിയുടെ ഉത്തരവ്  റദ്ദ് ചെയ്ത ഹൈക്കോടതി കണ്ഠരര് രാജീവർക്ക് എതിരെ തെളിവുണ്ടെന്ന് കണ്ടെത്തി.

കണ്ഠരരുടെ ജാമ്യം റദ്ദാക്കണമെന്ന്  ആവശ്യപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന് ആശ്വാസമാണ് ഈ ഉത്തരവ്.

കണ്ഠരര് രാജീവർക്ക് നോട്ടീസ് അയച്ചിട്ടുണ്ടെങ്കിലും ഹൈക്കോടതി ജാമ്യം റദ്ധാക്കിയിട്ടില്ല. വിശദമായ വാദം കേട്ടശേഷം ജാമ്യത്തിൽ കോടതി അന്തിമ തീരുമാനമെടുക്കും.

ശബരിമല സ്വർണ കൊള്ളകേസിൽ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, എ. പത്മകുമാർ എന്നിവർക്ക് സ്വാഭാവിക ജാമ്യം ലഭിച്ചപ്പോൾ തന്ത്രിക്ക് വിചാരണ കോടതി ജാമ്യം നൽകുകയായിരുന്നു.

തന്ത്രിക് ജാമ്യം ലഭിച്ചതുമുതൽ പ്രതിപക്ഷ പാർട്ടികൾ സർക്കാരിനും എസ്.ഐ.ടിക്കും എതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

Content Highlight: sabarimala gold robbery: High Court quashes trial court order stating lack of evidence against Thantri




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related