25
March, 2026

A News 365Times Venture

25
Wednesday
March, 2026

A News 365Times Venture

ഇറാനെതിരെയുള്ള യുദ്ധം വിനാശകരമായ തെറ്റ്; ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ജർമൻ പ്രസിഡന്റ്

Date:

ഇറാനെതിരെയുള്ള യുദ്ധം വിനാശകരമായ തെറ്റ്; ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ജർമൻ പ്രസിഡന്റ്

ബെർലിൻ: ഇറാനെതിരായുള്ള യുദ്ധം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അതൊരു വിനാശകരമായ തെറ്റാണെന്നും ജർമ്മൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ.

അമേരിക്കയുടെ വിദേശ നയങ്ങൾ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജർമനിയുടെ ഏറ്റവും വലിയ സഖ്യകക്ഷിയുമായുള്ള ബന്ധത്തിൽ വലിയ വിള്ളലുണ്ടാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനത്തെ ലംഘനമെന്ന് വിളിക്കാതിരുന്നതുകൊണ്ട് മാത്രം നമ്മുടെ വിദേശനയം കൂടുതൽ വിശ്വസനീയമാകില്ലെന്നും വിദേശകാര്യ മന്ത്രാലയത്തിൽ നടത്തിയ പ്രസംഗത്തിൽ ജർമൻ പ്രസിഡന്റ് പറഞ്ഞു.

‘ഇറാൻ യുദ്ധം നമ്മൾ ചർച്ചചെയ്യേണ്ടതുണ്ട്. എന്റെ കാഴ്ചപ്പാടിൽ ഈ യുദ്ധം അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണ്,’ അദ്ദേഹം പറഞ്ഞു.

തീർത്തും അനാവശ്യമായ സാഹചര്യങ്ങളിലാണ് സംഘർഷം പൊട്ടി പുറപെട്ടതെന്നും ഇത് ഒഴിവാക്കേണ്ടതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാനെതിരായുള്ള അമേരിക്കയുടെ യുദ്ധത്തിൽ ഒരു നിലയ്ക്കും സഹകരിക്കില്ലെന്ന് ജർമൻ പ്രസിഡന്റ് ഫ്രീഡ്‌റിഷ് മേർട്‌സ് പറഞ്ഞിരുന്നു.

അമേരിക്കയുമായി പലകാര്യങ്ങളിലും സഹകരണമുണ്ടെങ്കിലും യുദ്ധത്തിന് മുൻപും അമേരിക്കക്കെതിരെ ജർമനി നിലപാടെടുത്തിരുന്നു.

അമേരിക്കൻ സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നത് കുറക്കുന്നതിന് വേണ്ടി ബദൽ മാർഗം കണ്ടെത്തുന്നതിനെ കുറിച്ചും ജർമനി ഊന്നിപ്പറഞ്ഞു.

2025 ലെ ആദ്യ മാസങ്ങളിൽ അമേരിക്കയെ മറികടന്നുകൊണ്ട് ചൈന വീണ്ടും ജർമനിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി മാറി. അമേരിക്ക ഏർപ്പെടുത്തിയ ഉയർന്ന നികുതികൾ ജർമ്മൻ കയറ്റുമതിയെ ബാധിച്ചതാണ് ഇതിന് കാരണമായത്. ഈ കാലയളവിൽ അമേരിക്കയും ജർമ്മനിയും തമ്മിലുള്ള വ്യാപാരം 190 ബില്യൺ ഡോളറിലെത്തിയിരുന്നു.

Content Highlight: War against Iran is a catastrophic mistake; German President strongly criticizes Trump




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇറാന്‍ ഞങ്ങള്‍ക്ക് വലിയൊരു സമ്മാനം തന്നു, ഇന്നലെ ആ സമ്മാനം എത്തി: ട്രംപ്

വാഷിങ്ടണ്‍: ഇറാന്‍ ഭരണകൂടം അമേരിക്കയ്ക്ക് ഊര്‍ജ്ജ മേഖലയുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട ഒരു...