25
March, 2026

A News 365Times Venture

25
Wednesday
March, 2026

A News 365Times Venture

അമേരിക്കയെയും ഇസ്രായേലിനെയും ഒഴിവാക്കി പ്രാദേശിക സൈനിക സഖ്യം രൂപീകരിക്കണം; ആഹ്വാനവുമായി ഇറാന്‍

Date:



World News


അമേരിക്കയെയും ഇസ്രായേലിനെയും ഒഴിവാക്കി പ്രാദേശിക സൈനിക സഖ്യം രൂപീകരിക്കണം; ആഹ്വാനവുമായി ഇറാന്‍

 

ടെഹ്‌റാന്‍: അമേരിക്ക, ഇസ്രഈല്‍ എന്നിവരെ ഒഴിവാക്കി ഒരു പുതിയ സുരക്ഷാ സൈനിക സഖ്യം രൂപീകരിക്കാന്‍ മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് ഇറാന്‍

അമേരിക്കയെയും ഇസ്രായേലിനെയും പരിപൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ള ഒരു പ്രാദേശിക ഐക്യമാണ് ഇറാന്‍ ലക്ഷ്യമിടുന്നത്

ബാഹ്യശക്തികളെ ആശ്രയിക്കാതെ, സ്വന്തം പ്രതിരോധത്തിന്റെ ഉത്തരവാദിത്തം പ്രാദേശിക രാജ്യങ്ങള്‍ തന്നെ ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഇറാന്റെ ഖതാം അല്‍-അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് വക്താവ് ഇബ്രാഹിം സോള്‍ഫഗാരി അറബ് രാജ്യങ്ങളെ അഭിസംബോധന ചെയ്യുന്ന വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ഇറാന് നേരെയുള്ള അമേരിക്ക, ഇസ്രാഈല്‍ എന്നിവരുടെ സംയുക്ത ആക്രമണങ്ങളെ ഒരു ‘പുതിയ ഘട്ടം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇസ്‌ലാമിക ലോകത്തിന്റെ സംരക്ഷണത്തിനായി ഒരു ഏകീകൃത പ്രതികരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു

ഇസ്‌ലാമിക തത്വങ്ങളെയും ഖുര്‍ആനിനെയും അടിസ്ഥാനമാക്കിയുള്ള ഒരു സുരക്ഷാ ചാര്‍ട്ടര്‍ രൂപീകരിക്കാനാണ് ഇറാന്‍ ലക്ഷ്യമിടുന്നത്. ബാഹ്യശക്തികളെ ആശ്രയിക്കുന്നത് മേഖലയില്‍ സ്ഥിരത ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ഇറാന്‍ വാദിക്കുന്നു

ഫെബ്രുവരി 28ന് ഇറാനെതിരെ ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ ഏകപക്ഷീയമായ ആക്രമണത്തെത്തുടര്‍ന്നാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്. ഈ ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ ഉള്‍പ്പെടെ ഏകദേശം 1,300 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ഇതിന് മറുപടിയായി ഇറാന്‍ നടത്തിയ പ്രത്യാക്രമണം ലോക സമ്പദ്‌വ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്ക-ഇസ്രഈല്‍ കേന്ദ്രങ്ങളെ തുടര്‍ച്ചയായി ആക്രമിച്ചാണ് ഇറാന്‍ പ്രത്യാക്രമണം നടത്തിയത്.

ഹോര്‍മുസ് കടലിടുക്ക് അടച്ചുകൊണ്ട് പ്രതിരോധത്തിന്റെ പുതിയ തലങ്ങള്‍ ഇറാന്‍ തുറന്നതോടെ ലോകമെമ്പാടുമുള്ള ചരക്കുനീക്കങ്ങളും പ്രതിസന്ധിയിലായി.

അമേരിക്കയുമായി സുരക്ഷാ-നയതന്ത്ര ബന്ധം പുലര്‍ത്തുന്ന മറ്റ് പ്രാദേശിക രാജ്യങ്ങള്‍ ഇറാന്റെ ഈ പുതിയ നിര്‍ദേശത്തോട് എങ്ങനെ പ്രതികരിക്കുമെന്നത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്

എങ്കിലും, മിഡില്‍ ഈസ്റ്റിന്റെ സുരക്ഷാ ക്രമീകരണങ്ങളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ഇറാന്റെ ശ്രമമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

 

Content Highlight: Iran calls for regional military alliance excluding US and Israel

 




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related