26
March, 2026

A News 365Times Venture

26
Thursday
March, 2026

A News 365Times Venture

പ്രതിഭയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം; ഇര്‍ഷാദിനെതിരെ നടപടിയുമായി ലീഗും യു.ഡി.എഫും

Date:



Kerala News


പ്രതിഭയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം; ഇര്‍ഷാദിനെതിരെ നടപടിയുമായി ലീഗും യു.ഡി.എഫും

 

കായംകുളം: യു. പ്രതിഭ എം.എല്‍.എയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മുസ്‌ലിം ലീഗ് നേതാവും യു.ഡി.എഫ് മണ്ഡലം കണ്‍വീനറുമായ ഇര്‍ഷാദ് ചക്കാലശ്ശേരിക്കെതിരെ സംഘടനാ നടപടി. കായംകുളത്ത് നടന്ന യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കവെ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെയാണ് നടപടി.

മുസ്‌ലിം ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഇര്‍ഷാദിനെ സസ്‌പെന്‍ഡ് ചെയ്തു. യു.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഇര്‍ഷാദിനെ മാറ്റിയിട്ടുണ്ട്. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ബഷീര്‍ കുട്ടിക്കാണ് പകരം ചുമതല.

യു. പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ഇര്‍ഷാദ് നേരത്തെ രംഗത്തെത്തിയിരുന്നു. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും തന്റെ പ്രസ്താവനയെ അത്തരത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ലെന്നും ഇര്‍ഷാദ് പറഞ്ഞു.

പ്രസംഗത്തിലെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയാണെന്ന് ന്യായീകരിച്ച ലീഗ് നേതാവ്, തന്റെ പരാമര്‍ശം ആര്‍ക്കെങ്കിലും വേദന ഉണ്ടാക്കിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നും ഇര്‍ഷാദ് പറഞ്ഞു.

എന്നാല്‍ ഇര്‍ഷാദിന്റെ ഖേദപ്രകടനം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പ്രതിഭ വ്യക്തമാക്കി.

ഖേദം അംഗീകരിക്കാന്‍ കഴിയില്ല. പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നല്‍കും. ഇടതുപക്ഷത്തിനുള്ള പൊതു സ്വീകാര്യത കണ്ടാവാം ഇത്തരത്തില്‍ അശ്ലീലം പറയുന്നത്. സ്ത്രീകളുടെ ധാര്‍മികതയെ ചോദ്യം ചെയ്ത് തകര്‍ത്തു കളയാമെന്നാണ് ചിലര്‍ കരുതുന്നതെന്ന് പ്രതിഭ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

യു.ഡി.എഫ് നേതാവ് തനിക്കെതിരെ നടത്തിയ കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശം കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്നും ഇപ്പോഴും വേദനയുണ്ടെന്നും പ്രതിഭ പറഞ്ഞു.

ലീഗ് നേതാവ് ഇത്തരം പരാമര്‍ശം നടത്തുമ്പോള്‍ വേദിയിലുണ്ടായിരുന്ന വനിതാ നേതാക്കള്‍ അടക്കമുള്ളവര്‍ തിരുത്താന്‍ തയ്യാറാകാതിരുന്നത് ഏറെ വേദനിപ്പിച്ചെന്നും തെരഞ്ഞെടുപ്പില്‍ വികസനം ചര്‍ച്ച ചെയ്യാതെ വ്യക്തിപരമായി തേജോവധം ചെയ്യുകയാണെന്നും പ്രതിഭ കൂട്ടിച്ചേര്‍ത്തു.

വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും ചെയ്യാതെ കേവലം വാക്ചാതുരിയും ശരീര അഴകും വില്‍പനയ്ക്ക് വെച്ചാണ് പ്രതിഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നായിരുന്നു യു.ഡി.എഫ് മണ്ഡലം കണ്‍വീനറും മുസ്ലിം ലീഗ് നേതാവുമായ ഇര്‍ഷാദ് ചക്കാലശ്ശേരിയുടെ പരാമര്‍ശം.

കഴിഞ്ഞ ദിവസം കായംകുളത്ത് വെച്ച് നടന്ന യു.ഡി.എഫ് കണ്‍വെന്‍ഷനിലാണ് ഇര്‍ഷാദ് പ്രതിഭയെ അവഹേളിച്ച് സംസാരിച്ചത്.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്ത വേദിയിലായിരുന്നു ഈ അധിക്ഷേപം. എം.എല്‍.എയുടെ മകനെതിരെയുള്ള കേസുകളെക്കുറിച്ചും ഇയാള്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു.

 

Content Highlight: Misogynistic remarks against Pratibha; League and UDF take action against Irshad

 

 




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ബാലസാഹിത്യകാരന്‍ പി.ഐ. ശങ്കരനാരായണന്‍ അന്തരിച്ചു

  കൊച്ചി: പ്രശസ്ത ബാലസാഹിത്യകാരനും പ്രഭാഷകനുമായ പി.ഐ. ശങ്കരനാരായണന്‍ അന്തരിച്ചു. 80...

യുദ്ധം അവസാനിപ്പിക്കാന്‍ അഞ്ച് നിബന്ധനകള്‍; യുദ്ധം എപ്പോള്‍ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് ട്രംപ് ആയിരിക്കില്ല: ഇറാന്‍

ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ മുന്നോട്ടുവെച്ച സമാധാന നിര്‍ദേശം...