4
April, 2026

A News 365Times Venture

4
Saturday
April, 2026

A News 365Times Venture

ട്രംപ് എല്ലാ ദിവസവും പരസ്പര വിരുദ്ധമായി സംസാരിച്ച് കൊണ്ടിരിക്കുന്നു- ഇമ്മാനുവല്‍ മാക്രോണ്‍

Date:

ട്രംപ് എല്ലാ ദിവസവും പരസ്പര വിരുദ്ധമായി സംസാരിച്ച് കൊണ്ടിരിക്കുന്നു: ഇമ്മാനുവല്‍ മാക്രോണ്‍

പാരീസ്: ഇറാനെതിരായ ഇസ്രഈന്‍-അമേരിക്ക സംയുക്ത ആക്രമണത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടുകള്‍ പരസ്പര വിരുദ്ധമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.

ഹോര്‍മുസ് കടലിടുക്ക് തുറക്കാനുള്ള ഏതൊരു സൈനിക ശ്രമവും യഥാര്‍ത്ഥ്യ ബോധ്യമില്ലാത്തവയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

‘എല്ലാ ദിവസവും സ്വന്തം നിലപാടുകളെ തിരുത്തി പറയാന്‍ ഒരാള്‍ക്ക് കഴിയില്ല. ഗൗരവകരമായ വിഷയങ്ങളില്‍ വ്യക്തമായ നിലപാടുകളില്ലാതെ ഓരോ ദിവസവും ഓരോന്ന് പറയുന്നത് ശരിയല്ല,’ അദ്ദേഹം പരിഹസിച്ചു.

ഹോര്‍മുസ് കടലിടുക്ക് സൈനിക നീക്കത്തിലൂടെ തുറക്കാനുള്ള അമേരിക്കയുടെ നീക്കം യഥാര്‍ത്ഥ്യ ബോധമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് വളരെയധികം സമയമെടുക്കുമെന്നും ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുകളില്‍ നിന്നുള്ള ഭീഷണിയും അപകട സാധ്യതകളും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെടിനിര്‍ത്തലും ഇറാനുമായുളള ചര്‍ച്ചകള്‍ പുനരാരംഭിക്കലുമാണ് പ്രശ്‌ന പരിഹാരത്തിനുളള ഏക പോംവഴിയെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു.

പാശ്ചാത്യ സഖ്യ കക്ഷികള്‍ക്കിടയില്‍ വര്‍ധിച്ച് വരുന്ന ഭിന്നതകള്‍ക്കിടെയാണ് മാക്രോണിന്റെ പരാമര്‍ശങ്ങള്‍. ബ്രിട്ടിഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമര്‍ ഇത് ഞങ്ങളുടെ യുദ്ധമല്ലെന്ന് വ്യക്തമാക്കിയിരുന്നു. ഫ്രാന്‍സും ഈ യുദ്ധത്തില്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചിരുന്നു.

ചിലപ്പോള്‍ സഖ്യ കക്ഷികളുടെ സഹായം വേണമെന്നും മറ്റു ചിലപ്പോള്‍ ആരുടെയും സഹായം വേണ്ടെന്നുമാണ് ട്രംപ് പറയുന്നത്.

നാറ്റോയെ വിമര്‍ശിക്കുകയും അതില്‍ നിന്ന് പുറത്ത് പോവുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.

ഇറാന്റെ ഊര്‍ജ നിലയങ്ങള്‍ ആക്രമിക്കുമെന്നും പിന്നീട് സമയം നീട്ടിനല്‍കുകയും ചെയ്ത് സ്വന്തം നിലപാടുകള്‍ക്ക് തന്നെ പരസ്പര വിരുദ്ധമായാണ് ട്രംപ് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്.

ഇത്തരത്തിലുള്ള പരസ്പര വിരുദ്ധമായ നിലപാടുകള്‍ക്കെതിരെയാണ് മാക്രോണിന്റെ പരാമര്‍ശം.

Content Highlight: Trump contradicts himself every day: Emmanuel Macron




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related