ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഇസ്താംബൂളില്‍ ഇസ്രഈല്‍ കോണ്‍സുലേറ്റിന് പുറത്ത് വെടിവെപ്പ്. പൊലീസ് ഇടപെടലില്‍ മൂന്ന് തോക്കുധാരികളെ വധിച്ചു. വെടിവെയ്പ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കോണ്‍സുലേറ്റ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിന് സമീപത്ത് വെച്ചാണ് തോക്കുധാരികള്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അവരോട് കീഴടങ്ങാന്‍ പൊലീസ് ആവശ്യപ്പെട്ടതായും അവര്‍ അനുസരിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് വെടിവയ്പ്പ് ഉണ്ടാവുകയായിരുന്നുവെന്നും സി.എന്‍.എന്‍ ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു. വെടിവയ്പ്പ് ഏകദേശം ആറ് മിനിറ്റോളം നീണ്ടുനിന്നെന്നാണ് വിവരം. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമികളുടെ കൈവശം നീളമുള്ള റൈഫിളുകളും […]
Source link
ഇസ്താംബൂളിലെ ഇസ്രഈല്‍ കോണ്‍സുലേറ്റിന് പുറത്ത് വെടിവെപ്പ്; മൂന്ന് തോക്കുധാരികളെ പൊലീസ് കൊലപ്പെടുത്തി
Date:




