26
November, 2026

A News 365Times Venture

26
Thursday
November, 2026

A News 365Times Venture

സർക്കാരിന്റെ പരാജയങ്ങൾ ലോകത്തിന് മുന്നിലെത്തിക്കുമെന്ന ആശങ്ക; കേന്ദ്ര സർക്കാരിനെതിരെ അഭിജീത് ദീപ്‌കെ

Date:

ന്യൂദൽഹി: കോക്രോച്ച് ജനതാ പാർട്ടി സഹകൺവീനർ സൗരവ് ദാസിനെ ദൽഹി വിമാനത്താവളത്തിൽ തടഞ്ഞതിൽ കേന്ദ്ര സർക്കാരിനെതിരെ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെ. തങ്ങളുടെ പരാജയങ്ങൾ അന്താരാഷ്ട്ര തലത്തിൽ തുറന്നുകാട്ടപ്പെടുമെന്ന ഭയമാണ് കേന്ദ്ര സർക്കാരിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

വൻ സാമ്പത്തിക തട്ടിപ്പുകൾ ആരോപിക്കപ്പെട്ടവർക്ക് രാജ്യം വിടാൻ കഴിയുമെന്നും അന്താരാഷ്ട്ര പ്രശസ്തരായ അക്കാദമിക് സ്ഥാപനങ്ങളുടെ ക്ഷണം സ്വീകരിച്ച് വിദേശത്തേക്ക് പോകുന്നവരെ തടഞ്ഞു നിർത്തുകയാണെന്നും അഭിജീത് ദീപ്‌കെ പറഞ്ഞു. ഛത്രപതി സംഭാജിനഗറിൽ ഒരു മാധ്യമ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം ഓക്സ്ഫോർഡ് സർവകലാശാലയിലുൾപ്പെടെ പ്രഭാഷണം നടത്തുന്നതിനായി ലണ്ടനിലേക്ക് പോകാനെത്തിയ സൗരവ് ദാസിനെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ദൽഹി വിമാനത്താവളത്തിൽ തടഞ്ഞുവെക്കുകയും യാത്രനുമതി നിഷേധിക്കുകയും ചെയ്തിരുന്നു. കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തെ ദീപ്‌കെ ചോദ്യം ചെയ്തു.

‘ഈ വിദേശയാത്ര തടയാനുള്ള കാരണമെന്താണ്? സൗരവ് ഒരു കുറ്റവാളിയാണോ? അയാൾ ഏതെങ്കിലും ബാങ്ക് കൊള്ളയടിച്ചിട്ടുണ്ടോ? ഒരു ഇന്ത്യൻ പൗരൻ പ്രശസ്ത സർവകലാശാലകൾ സന്ദർശിച്ച് അന്താരാഷ്ട്ര അംഗീകാരം നേടിയ ഒരു പ്രസ്ഥാനത്തെക്കുറിച്ച് സംസാരിക്കുന്നതിൽ എന്താണ് തെറ്റുള്ളത്?,’ അഭിജിത് ദീപ്‌കെ ചോദിച്ചു.

സൗരവ് ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ് തട്ടിപ്പികളൊന്നും നടത്തിയിട്ടില്ല എന്നതാണെന്നും ആളുകളെ വഞ്ചിച്ചിരുന്നെങ്കിൽ അദ്ദേഹത്തിനും വിജയ് മല്യയെ പോലെ വി.ഐ.പി പരിഗണനയും ക്ലിയറൻസും ലഭിക്കുമായിരുന്നെന്നും ദീപ്‌കെ കൂട്ടിച്ചേർത്തു. കുറ്റാരോപിതരായ ആളുകളോട് സർക്കാർ സെലക്ടീവ് സമീപനമാണ് സ്വീകരിക്കുന്നതെന്ന് ദീപ്‌കെ പറഞ്ഞു.

‘ബിസിനസുകാരായ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവർ നടത്തിയ വൻ സാമ്പത്തിക തട്ടിപ്പുകൾ സർക്കാരിന് വലിയ പ്രശ്നമായി തോന്നുന്നില്ല. അവർക്ക് വിദേശ യാത്രകൾ ചെയ്യാം. എന്നാൽ അന്താരാഷ്ട്ര അക്കാദമിക് സ്ഥാപനങ്ങളുടെ ക്ഷണം ലഭിച്ച് പോകുന്നവരെ വിമാനത്താവളത്തിൽ തടഞ്ഞു വെക്കുന്നു,’ അദ്ദേഹം പറഞ്ഞു.

ഭീരുസർക്കാർ വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരുടെ ശബ്ദത്തെ ഭയപ്പെടുന്നുവെന്നും വിജയ് മല്യയെയോ നീരവ് മോദിയെയോ പോലെ ബാങ്കുകളിൽ നിന്നും ആയിരക്കണക്കിന് കോടികൾ കൊള്ളയടിച്ചിരുന്നെങ്കിൽ ഈ സർക്കാർ തന്നെ പോകാനനുവദിക്കുമായിരുന്നെന്നും സൗരവ് ദാസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞിരുന്നു.

Content Highlight: Concern that the government’s failures will be exposed to the world; Abhijit Deepak speaks out against the Central Government.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related