17
April, 2026

A News 365Times Venture

17
Friday
April, 2026

A News 365Times Venture

അവർ തന്ത്രങ്ങൾ മെനയുകയാണ്; മണ്ഡല പുനർ നിർണയത്തെ ഇന്ത്യാ മുന്നണി എതിർക്കും- ഖാർഗെ

Date:



India


അവർ തന്ത്രങ്ങൾ മെനയുകയാണ്; മണ്ഡല പുനർ നിർണയത്തെ ഇന്ത്യാ മുന്നണി എതിർക്കും: ഖാർഗെ

ന്യൂദൽഹി: ഇന്ത്യാ മുന്നണി മണ്ഡല പുനർ നിർണയ ബില്ലിനെ പാർലമെന്റിൽ എതിർക്കുമെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ.

കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ പ്രതിപക്ഷ നേതാക്കളുടെ നിർണായക യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ഖാർഗെയുടെ പ്രഖ്യാപനം.

‘ഞങ്ങൾ ഐക്യകണ്ഡേനെ മണ്ഡല പുനർനിർണയ ബില്ലിനെ എതിർക്കാൻ തീരുമാനിച്ചു,’ അദ്ദേഹം പറഞ്ഞു.

‘ഞങ്ങൾ വനിതാ സംവരണ ബില്ലിനെ അനുകൂലിക്കുന്നു. പക്ഷേ അവർ അത് കൊണ്ടുവന്ന രീതി കണക്കിലെടുക്കുമ്പോൾ, ഞങ്ങൾക്ക് അതിനെക്കുറിച്ച് സംശയങ്ങളുണ്ട്.

മണ്ഡല പുനർനിർണയത്തിലൂടെ അവർ ചില തന്ത്രങ്ങൾ മെനയുകയാണ്. എല്ലാ പ്രതിപക്ഷ പാർട്ടികളും പാർലമെന്റിൽ ഐക്യത്തോടെ പോരാടണം. ഈ ബില്ലിനെ ഞങ്ങൾ എതിർക്കും, പക്ഷേ സ്ത്രീകൾക്കുള്ള സംവരണത്തിന് ഞങ്ങൾ എതിരല്ല,’ ഖാർഗെ കൂട്ടിച്ചർത്തു.

നിയോജകമണ്ഡല അതിർത്തികൾ പുനർനിർണയിക്കാൻ ലക്ഷ്യമിട്ടുള്ള ബില്ല്‌ ബി.ജെ.പിക്ക് അനുകൂല രാഷ്ട്രീയ കാലാവസ്ഥയുള്ള വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് ഗുണകരമാവുകയും ജനസംഖ്യാ അസമത്വം കാരണം തെക്കൻ, കിഴക്കൻ സംസ്ഥാനങ്ങളുടെ സ്വാധീനം കുറയ്ക്കുകയും ചെയ്യും.

അധികാരം ഏകീകരിക്കുന്നതിനാണ് ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ ഈ നടപടി മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ഖാർഗെ ആരോപിച്ചു. ഇത് ഫെഡറലിസത്തിന് ഭീഷണിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഏപ്രിൽ 16 ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ഡി.എം.കെ, ആം ആദ്മി പാർട്ടി തുടങ്ങിയ പാർട്ടികളിൽ നിന്നുള്ള പ്രധാന നേതാക്കൾ പങ്കെടുത്ത യോഗം പ്രതിപക്ഷ ഐക്യത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് വിദക്തരുടെ അഭിപ്രായം, ഈ സാഹചര്യത്തിൽ പാർലമെന്റ് സമ്മേളനം പ്രക്ഷുബ്ദ്ധമാകാനുള്ള സാധ്യതകളും ചിലർ പ്രവചിക്കുന്നുണ്ട്.

Content Highlight: They are making strategies; Bharatiya Janata Party will oppose constituency re-delimitation: Kharge




മുഹമ്മദ് നബീല്‍



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related