21
April, 2026

A News 365Times Venture

21
Tuesday
April, 2026

A News 365Times Venture

ഇറാൻ-അമേരിക്ക യുദ്ധം തുടർന്നാൽ എണ്ണ വ്യാപാരത്തിന് ചൈനീസ് യുവാൻ ഉപയോഗിക്കാൻ നിർബന്ധിതരായേക്കുമെന്ന് യു.എ.ഇ

Date:



World


ഇറാൻ-അമേരിക്ക യുദ്ധം തുടർന്നാൽ എണ്ണ വ്യാപാരത്തിന് ചൈനീസ് യുവാൻ ഉപയോഗിക്കാൻ നിർബന്ധിതരായേക്കുമെന്ന് യു.എ.ഇ

അബുദാബി: എണ്ണ വ്യാപാരത്തിനായി തങ്ങൾ ചൈനീസ് യുവാൻ ഉപയോഗിക്കാൻ നിർബന്ധിതരായേക്കാം എന്ന് യു.എ.ഇ

യു.എ.ഇ അമേരിക്കൻ ട്രഷറിക്ക് മുന്നറിയിപ്പ് നൽകിയതായി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ആഴ്ച വാഷിംഗ്ടണിൽ യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റുമായി നടത്തിയ കൂടിക്കാഴ്ചയിൽ, യു.എ.ഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബലാമ ഡോളറിന്റെ ആധിപത്യത്തിന് എതിരെ പരോക്ഷ ഭീഷണി മുഴക്കിയതായാണ് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയുന്നത്.

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം മൂലമുണ്ടാകുന്ന സാമ്പത്തിക ആഘാതം വർദ്ധിക്കുകയാണെങ്കിൽ ഡോളർ ലഭ്യതയിലുണ്ടാകുന്ന പ്രതിസന്ധി ഒഴിവാക്കാൻ യു.എ.ഇയ്ക്ക് സാമ്പത്തിക സഹായം ആവശ്യമായി വരുമെന്ന് ബലാമ വിശദീകരിച്ചതായാണ് റിപ്പോർട്ട്.

അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും വലിയ ആഘാതം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സമ്മർദ്ദ തന്ത്രമാണ് ഇറാൻ സ്വീകരിച്ചിരിക്കുന്നത്. യു.എസ് സൈനിക താവളങ്ങൾക്കും മറ്റ് തന്ത്രപ്രധാന കേന്ദ്രങ്ങൾക്കും നേരെ ഇറാൻ നടത്തിയ തിരിച്ചടിയിൽ ഏറ്റവും വലിയ നാശനഷ്ടങ്ങൾ ഉണ്ടായത് യു.എ.ഇക്കാണ്. റിപ്പോർട്ടുകൾ പ്രകാരം 2800 ലധികം ഡ്രോണുകളും മിസൈലുകളുമാണ് രാജ്യത്തിന് നേരെ തൊടുത്തുവിട്ടത്.

ഇറാൻ യുദ്ധത്തിന്റെ സാമ്പത്തിക ബാധ്യത ഗൾഫ് രാജ്യങ്ങൾ ഭാഗികമായി ഏറ്റെടുക്കണമെന്ന് അമേരിക്കൻ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. സംഘർഷത്തിന്റെ ആദ്യ 40 ദിവസങ്ങളിൽ പ്രതിദിനം 2 ബില്യൺ ഡോളർ വീതം അമേരിക്ക നേരിട്ട് ചെലവഴിച്ചതായുള്ള കണക്കുകളും പുറത്തുവരുന്നുണ്ട്.

ഇതോടൊപ്പം അമേരിക്കൻ നയങ്ങളോടുള്ള അറബ് രാജ്യങ്ങളുടെ അതൃപ്തി പ്രമുഖരുടെ പരസ്യ പ്രതികരണങ്ങളിലൂടെ പുറത്തുവന്നിരിക്കുകയാണ്.

യു.എ.ഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദിന്റെ മുൻ ഉപദേഷ്ടാവ് അബ്ദുൽഖാലെഖ് അബ്ദുള്ള രാജ്യത്തെ യു.എസ് സൈനിക താവളങ്ങൾ അടച്ചുപൂട്ടണമെന്ന ആവശ്യപ്പെട്ടു. ഈ താവളങ്ങൾ ഒരു തന്ത്രപ്രധാന ആസ്തി എന്നതിലുപരി രാജ്യത്തിന് ഒരു ബാധ്യതയാണെന്നാണ് അദ്ദേഹം വാദിച്ചത്.

അതേസമയം ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്നും ഇറാൻ പണം ഈടാക്കുന്നതും യുവാനിലും ക്രിപ്റ്റോ കറൻസിയിലുമാണ്. അമേരിക്കയുടെ സാമ്പത്തിക നിയന്ത്രണങ്ങളെയും ഉപരോധങ്ങളെയും മറികടക്കാൻ ഇത് ഇറാനെ സഹായിക്കുമെന്നാണ് വിലയിരുത്തലുകൾ.

Content Highlight: UAE may be forced to use Chinese yuan for oil trade if Iran-US war continues

 




മുഹമ്മദ് നബീല്‍



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related