21
April, 2026

A News 365Times Venture

21
Tuesday
April, 2026

A News 365Times Venture

നിതീഷ് കുമാറിന്റെ രാജി ജനാധിപത്യത്തോടുള്ള വെല്ലുവിളി; തമിഴ്നാട് തെരഞ്ഞെടുപ്പ് റാലിയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

Date:

നിതീഷ് കുമാറിന്റെ രാജി ജനാധിപത്യത്തോടുള്ള വെല്ലുവിളി; തമിഴ്നാട് തെരഞ്ഞെടുപ്പ് റാലിയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ചെന്നൈ: ബീഹാർ മുഖ്യമന്ത്രിയായിരുന്ന നിതീഷ്കുമാറിനെ രാജിവെപ്പിച്ച എൻ.ഡി.എ ക്കെതിരെ ആഞ്ഞടിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

നിതീഷ്‌കുമാർ ബി.ജെ.പിക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്‌തെന്നും രാജ്യത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിലിരുന്ന ഒരാൾ ഇത്തരത്തിൽ നിലപാടുകൾ മാറ്റുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

തമിഴ്‍നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തൂത്തുക്കുടിയിൽ എത്തിയപ്പോഴായിരുന്നു രാഹുൽ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്.

നിതീഷ്‌കുമാർ ബിഹാറിലെ ജനങ്ങളോട് ഒന്നും പറയാതെ രാജ്യസഭയിലേക്ക് പോവുകയായിരുന്നെന്നും രാഹുൽ പറഞ്ഞു.

തമിഴ്‌നാട്ടിൽ ബി.ജെ.പിക്ക് നിയത്രിക്കാൻ കഴിയുന്ന ഒരു സർക്കാർ ഉണ്ടാക്കാൻ ഞങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടിൽ ബി.ജെ.പിക്ക് വിജയിക്കാനാകില്ലെന്നും ഡി.എം.കെ മുന്നണിക്കുവേണ്ടി വോട്ടുചോദിച്ചുകൊണ്ടുള്ള പൊതുയോഗത്തിൽ രാഹുൽ പറഞ്ഞു.

കഴിഞ്ഞ ആഴ്ചയായിരുന്നു ബീഹാർ മുഖ്യമന്ത്രിയായിരുന്ന നിതീഷ്‌കുമാർ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത്. ഇതിന് പിന്നാലെ ബി.ജെ.പിയുടെ സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി സത്യാ പ്രതിജ്ഞചെയ്യ്തു.

നിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം കാലം മുഖ്യ മന്ത്രിയായ വ്യക്തിയാണ് നിതീഷ്.

നവംബറിൽ നടന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ വൻ വിജയമാണ് നേടിയത്. വർഷങ്ങളായി ഭരണത്തിലിരുന്നിട്ടും നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സഖ്യം വിജയിച്ചു കയറി. ജെ.ഡി.യുവിനെക്കാൾ കൂടുതൽ സീറ്റുകൾ ആദ്യമായി ബി.ജെ.പി സ്വന്തമാക്കി എന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്.

C0ntent Highlight: Nitish Kumar’s resignation is a challenge to democracy; Rahul Gandhi attacks at Tamil Nadu election rally




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related