23
April, 2026

A News 365Times Venture

23
Thursday
April, 2026

A News 365Times Venture

പ്രധാനമന്ത്രിക്കെതിരായ ഭീകരവാദി പരാമര്‍ശം- ബി.ജെ.പി പരാതി നല്‍കി പിറ്റേന്ന് ഖാര്‍ഗെയ്ക്ക് തെര. കമ്മീഷന്‍ നോട്ടീസ്

Date:



national news


പ്രധാനമന്ത്രിക്കെതിരായ ‘ഭീകരവാദി’ പരാമര്‍ശം: ബി.ജെ.പി പരാതി നല്‍കി പിറ്റേന്ന് ഖാര്‍ഗെയ്ക്ക് തെര. കമ്മീഷന്‍ നോട്ടീസ്

 

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ‘ഭീകരവാദി’ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ബി.ജെ.പി പരാതി നല്‍കി അടുത്ത ദിവസമാണ് കമ്മീഷന്‍ ഖാര്‍ഗെയ്ക്ക് നോട്ടീസ്’ നല്‍കിയത്

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമായ ചൊവ്വാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഖാര്‍ഗെ വിവാദ പരാമര്‍ശം നടത്തിയത്. ബി.ജെ.പിയും അണ്ണാ ഡി.എം.കെയും തമ്മിലുള്ള സഖ്യത്തെ വിമര്‍ശിക്കുന്നതിനിടയിലാണ് അദ്ദേഹം മോദിയെ ‘ഭീകരവാദി’ എന്ന് വിളിച്ചത്.

പെരിയാറിന്റെയും സി.എന്‍. അണ്ണാദുരൈയുടെയും ദ്രാവിഡ പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്ന അണ്ണാ ഡി.എം.കെ എങ്ങനെയാണ് മോദിയുമായി കൈകോര്‍ക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു

‘അവര്‍ക്ക് എങ്ങനെ മോദിയുമായി ചേരാന്‍ കഴിയും? അദ്ദേഹം ഒരു ഭീകരവാദിയാണ്… അദ്ദേഹം സമത്വത്തില്‍ വിശ്വസിക്കുന്നില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടിയും നീതിയിലും സമത്വത്തിലും വിശ്വസിക്കുന്നില്ല’ എന്നായിരുന്നു ഖാര്‍ഗെ പറഞ്ഞത്.
.
ഖാര്‍ഗെയുടെ വിശദീകരണം: ഈ പരാമര്‍ശത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, താന്‍ അക്ഷരാര്‍ത്ഥത്തില്‍ ‘ഭീകരവാദി’ എന്നല്ല ഉദ്ദേശിച്ചതെന്നും രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അദ്ദേഹം ‘ഭീഷണിപ്പെടുത്തുന്നു’ എന്നാണ് ഉദ്ദേശിച്ചതെന്നും ഖാര്‍ഗെ വിശദീകരിച്ചു.

അധികാരവും സര്‍ക്കാര്‍ സംവിധാനങ്ങളും ദുരുപയോഗം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികളെ അദ്ദേഹം വേട്ടയാടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖാര്‍ഗെയുടെ പരാമര്‍ശം ബോധപൂര്‍വമായ ഗൂഢാലോചനയാണെന്ന് ആരോപിച്ച ബി.ജെ.പി, അദ്ദേഹത്തിനെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് അദ്ദേഹത്തെ വിലക്കണമെന്നും കമ്മീഷനോട് ആവശ്യപ്പെട്ടു.

പരാതി ഗൗരവമായി പരിഗണിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍, 24 മണിക്കൂറിനുള്ളില്‍ നിലപാട് വ്യക്തമാക്കാന്‍ ഖാര്‍ഗെയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തമിഴ്നാട്ടിലും പശ്ചിമ ബംഗാളിന്റെ ചില ഭാഗങ്ങളിലും വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഈ നടപടി

ഖാര്‍ഗെയുടെ പരാമര്‍ശം നാണക്കേടാണെന്ന് ബിജെപി വിമര്‍ശിക്കുമ്പോള്‍, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ഭരണഘടനയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

 

Content Highlight: The Election Commission has sent a notice to Mallikarjun Kharge for his ‘terrorist’ remark against Prime Minister Narendra Modi.

 




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മുഖ്യമന്ത്രി കസേരയ്ക്കായി സോഷ്യല്‍ മീഡിയയില്‍ പോര്; ചെന്നിത്തലയ്ക്കായി ക്യാമ്പെയ്‌നുമായി യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി...