25
April, 2026

A News 365Times Venture

25
Saturday
April, 2026

A News 365Times Venture

ആർ.എസ്.എസ് എന്നാൽ രാഷ്ട്രീയ സറണ്ടർ സംഘ്; റാം മാധവിന്റെ പ്രസ്താവനയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

Date:

ആർ.എസ്.എസ് എന്നാൽ രാഷ്ട്രീയ സറണ്ടർ സംഘ്; റാം മാധവിന്റെ പ്രസ്താവനയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂദൽഹി: അമേരിക്കയുടെ നിർദേശപ്രകാരം ഇന്ത്യ റഷ്യയിൽ നിന്നും ഇറാനിൽനിന്നും എണ്ണവാങ്ങുന്നത് നിർത്തിവെച്ചുവെന്ന ആർ.എസ്.എസ് നേതാവും മുൻ ബി.ജെ.പി നാഷണൽ സെക്രട്ടറിയുമായ റാം മാധവിന്റെ പ്രതികരണത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി.

റാം മാതാവ് സംഘ പരിവാറിന്റെ യഥാർത്ഥമുഖം വെളിവാക്കിയെന്നും ആർ.എസ്.എസ് എന്നാൽ രാഷ്ട്രീയ സറണ്ടർ സംഘ് (രാഷ്ട്രീയ കീഴടങ്ങൽ സംഘം) ആണെന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.

ഇറാനിൽ നിന്നും റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്തുന്നതിലൂടെ ഇന്ത്യ അമേരിക്കൻ താത്പര്യങ്ങൾക്കൊപ്പം ചേർന്നു പ്രവർത്തിക്കുകയാണെന്നും, എന്നാൽ ട്രംപ് ഭരണകൂടം ഈ ശ്രമങ്ങളെ അംഗീകരിച്ചില്ലെന്നും കുറ്റപ്പെടുത്തിയതിനെത്തുടർന്ന് റാം മാധവ് വിവാദത്തിലായ പശ്ചാത്തലത്തിലാണ് ലോക്സഭാ പ്രതിപക്ഷ നേതാവിന്റെ ഈ പ്രതികരണം.

‘ഞങ്ങൾ 50 ശതമാനം താരിഫിന് സമ്മതിച്ചു. സമ്മതിച്ചു എന്നതിനർത്ഥം ഞങ്ങൾ ഒന്നും പറഞ്ഞില്ല. ഞങ്ങൾ ക്ഷമ പാലിച്ചു. ഇന്ന് പുതിയ വ്യാപാര കരാറിലും മുൻപത്തേതിനേക്കാൾ 18 ശതമാനം താരിഫിന് ഞങ്ങൾ സമ്മതിച്ചു,’ മുൻ നയതന്ത്രജ്ഞ എലിസബത്ത് ത്രെൽകെൽഡും മുൻ യു.എസ് ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് കർട്ട് കാംബെല്ലും പങ്കെടുത്ത ചർച്ചയിൽ മാധവ് പറഞ്ഞു.

മാധവിന്റെ പ്രതികരണങ്ങൾ പുറത്തുവന്നതോടെ പ്രധാനമന്ത്രി നാരേന്ദ്രമോദി തൽ സ്ഥാനത്തുതുടരാൻ അർഹനല്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

‘പ്രധാനമന്ത്രി മോദി അമേരിക്കയുടെ താളത്തിനൊത്ത് തുള്ളുകയാണ്, മുതിർന്ന ആർ.എസ്.എസ് നേതാവിൽ നിന്നുള്ള കുറ്റസമ്മതമാണിത്,’ കെ.സി വേണുഗോപാൽ എക്‌സിൽ കുറിച്ചു.

‘ഒരുകാലത്ത് അമേരിക്കയുടെ ഏഴാം കപ്പൽപ്പട ബംഗാൾ ഉൾക്കടലിൽ ഉണ്ടായിരുന്നിട്ടും ഇന്ത്യ വഴങ്ങിക്കൊടുത്തില്ല. എന്നാൽ ഇന്ന് വിട്ടുവീഴ്ചകൾ ചെയ്യുന്ന ഒരു പ്രധാനമന്ത്രി ഇന്ത്യയുടെ പരമാധികാരം അമേരിക്കയ്ക്ക് അടിയറവ് വെച്ചിരിക്കുന്ന സാഹചര്യമാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ താൻ പറഞ്ഞത് തെറ്റായിരുന്നുവെന്നും ഇന്ത്യ റഷ്യയിൽ നിന്നുമുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിച്ചില്ലെന്നും വിവാദങ്ങൾക്ക് മറുപടിയായി ആർ.എസ്.എസ് നേതാവ് പറഞ്ഞു.

Content Highlight: RSS means Rashtriya Surrender Sangh; Rahul Gandhi slams Ram Madhav’s statement

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related