29
April, 2026

A News 365Times Venture

29
Wednesday
April, 2026

A News 365Times Venture

നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ ഹോര്‍മുസ് കടലിടുക്കിലൂടെ ഒരു തുള്ളി എണ്ണ പോലും കടത്തിവിടില്ല; കടുത്ത മുന്നറിയിപ്പുമായി ഇറാന്‍

Date:



World News


നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ ഹോര്‍മുസ് കടലിടുക്കിലൂടെ ഒരു തുള്ളി എണ്ണ പോലും കടത്തിവിടില്ല; കടുത്ത മുന്നറിയിപ്പുമായി ഇറാന്‍

ടെഹ്‌റാന്‍: ഇറാന് മേല്‍ കടല്‍മാര്‍ഗമുള്ള പ്രവേശനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം പൂര്‍ണമായും തടയുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി) ഉദ്യോഗസ്ഥന്‍.

ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് നേവിയുടെ കള്‍ച്ചറല്‍ അഫയേഴ്സ് ഡെപ്യൂട്ടിയായ സയീദ് സിയാ-സറാനിയാണ് മുന്നറിയിപ്പ് നല്‍കിയത്.

ഖോം നഗരത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ, നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ഒരു ലിറ്റര്‍ എണ്ണ പോലും ഈ ജലപാതയിലൂടെ കടന്നുപോകാന്‍ ഇറാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

തങ്ങളുടെ സൈന്യം ഏതുനിമിഷവും തിരിച്ചടിക്കാന്‍ സജ്ജമാണെന്നും കരയിലും കടലിലും ആകാശത്തും രാജ്യത്തെ സംരക്ഷിക്കാന്‍ ഇറാന്‍ സൈന്യം പൂര്‍ണ സജ്ജരാണെന്നും സിയാ-സറാനി കൂട്ടിച്ചേര്‍ത്തു.

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ കൈവശമാണെന്നും, ഇതുവഴി പോകുന്ന കപ്പലുകള്‍ ഇറാന്റെ നിയമങ്ങളും നിശ്ചിത യാത്രാ പാതകളും പാലിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഇറാനെതിരെ ഏര്‍പ്പെടുത്തിയിട്ടുള്ള നാവിക ഉപരോധം ഫലപ്രദമല്ലെന്നും കൂടാതെ, ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സാന്നിധ്യം അവസാനിച്ചേക്കാമെന്നും സൂചിപ്പിച്ചു.

ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ വിതരണ പാതയാണ് ഹോര്‍മുസ് കടലിടുക്ക്.

ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രഈലും സംയുക്ത ആക്രമണം ആരംഭിച്ചതിനെത്തുടര്‍ന്ന്, മാര്‍ച്ച് ആദ്യം മുതല്‍ ഈ ജലപാതയില്‍ തടസങ്ങള്‍ നേരിട്ടിരുന്നു.

അതേസമയം, യുദ്ധമവസാനിപ്പിക്കാന്‍ ഇറാന്‍ മുന്നോട്ടുവെച്ച ഏറ്റവും പുതിയ നിര്‍ദേശങ്ങളില്‍ ട്രംപ് അതൃപ്തനാണെന്നാണ് സൂചനകള്‍.

ഇറാനിയന്‍ തുറമുഖങ്ങള്‍ക്കെതിരായ അമേരിക്കയുടെ ഉപരോധം അവസാനിപ്പിക്കണമെന്നും കടല്‍ മാര്‍ഗമുള്ള നിയന്ത്രണങ്ങള്‍ നീക്കിയ ശേഷം മാത്രം ആണവ ചര്‍ച്ചകള്‍ തുടങ്ങാമെന്നുമാണ് ഇറാന്റെ നിര്‍ദേശം.

ഈ നിര്‍ദേശത്തില്‍ ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് കൃത്യമായ പരാമര്‍ശമില്ലാത്തതാണ് ട്രംപിനെയും അമേരിക്കയെയും ഒരുപോലെ ചൊടിപ്പിക്കുന്നത്.

പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ഏപ്രില്‍ എട്ടിന് പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെയും സൈനിക മേധാവിയുടെയും അഭ്യര്‍ത്ഥനപ്രകാരം ഏപ്രില്‍ 21 മുതല്‍ അനിശ്ചിതകാലത്തേക്ക് നീട്ടിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ട്രംപ് പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.

 

Content Highlight: Iran warns it will not allow even a drop of oil to pass through the Strait of Hormuz if restrictions are imposed

 




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഹോര്‍മുസ് ഉടന്‍ തുറന്നു നല്‍കാന്‍ ഇറാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടു, അവര്‍ തകര്‍ച്ചയുടെ വക്കില്‍: ട്രംപ്

വാഷിങ്ടണ്‍: ഇറാന്‍ ഭരണകൂടം നിലവില്‍ തകര്‍ച്ചയുടെ വക്കിലാണെന്നും ഹോര്‍മുസ് കടലിടുക്ക് എത്രയും...