6
June, 2026

A News 365Times Venture

6
Saturday
June, 2026

A News 365Times Venture

ആര്‍.എസ്.എസ് നൂറാം വാര്‍ഷികാഘോഷ പരിപാടിക്കെതിരെ ജാമിയ മില്ലിയയില്‍ വിദ്യാര്‍ത്ഥി രോഷം; സംഘര്‍ഷം, നിരവധി പേര്‍ക്ക് പരിക്ക്

Date:



national news


ആര്‍.എസ്.എസ് നൂറാം വാര്‍ഷികാഘോഷ പരിപാടിക്കെതിരെ ജാമിയ മില്ലിയയില്‍ വിദ്യാര്‍ത്ഥി രോഷം; സംഘര്‍ഷം, നിരവധി പേര്‍ക്ക് പരിക്ക്

ന്യൂദല്‍ഹി: ജാമിയ മിലിയ ഇസ്‌ലാമിയ സര്‍വകലാശാലയില്‍ ആര്‍.എസ്.എസ് രൂപീകരണത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘യുവ കുംഭ്’ പരിപാടിക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം.

എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, എന്‍.എസ്.യു.ഐ എന്നീ വിദ്യാര്‍ത്ഥി സംഘടനകളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.

ആയിരക്കണക്കിന് ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ക്യാമ്പസില്‍ ആര്‍.എസ്.എസ് പരിപാടി നടത്തുന്നത് നേരിട്ടുള്ള പ്രകോപനമാണെന്നും വിദ്യാര്‍ത്ഥികളുടെ അന്തസ്സിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും എസ്.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.

സാധാരണ നിലയില്‍ വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സര്‍വകലാശാല അധികൃതര്‍, ആര്‍.എസ്.എസ് ബന്ധമുള്ള പരിപാടികള്‍ക്ക് അനുമതി നല്‍കുന്നത് ഇരട്ടത്താപ്പാണെന്ന് എന്‍.എസ്.യു.ഐ വിമര്‍ശിച്ചു.

സര്‍വകലാശാലയുടെ മതേതര പാരമ്പര്യത്തെ തകര്‍ക്കുന്ന നീക്കമാണിതെന്ന് എന്‍.എസ്.യു.ഐ ദേശീയ പ്രസിഡന്റ് വിനോദ് ജാഖര്‍ പറഞ്ഞു.

ജാമിയയില്‍ ആര്‍.എസ്.എസിന് സ്ഥാനമില്ലെന്ന മുദ്രാവാക്യം മുഴക്കി വിദ്യാര്‍ത്ഥികള്‍ ഓഡിറ്റോറിയത്തിന് പുറത്ത് തടിച്ചുകൂടി.

പ്രതിഷേധത്തെത്തുടര്‍ന്ന് സര്‍വകലാശാലയ്ക്ക് പുറത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. ക്യാമ്പസ് ഒരു സൈനിക മേഖല പോലെയായെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സര്‍വകലാശാല സെക്യൂരിറ്റി ഗാര്‍ഡുകള്‍ ബലം പ്രയോഗിച്ചതായും വിദ്യാര്‍ത്ഥിനികളടക്കം 50ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

എസ്.എഫ്.ഐ ജാമിയ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ആതിഖ് ഉര്‍ റഹ്‌മാന്‍ ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

വിദ്യാര്‍ത്ഥികളുടെ ശക്തമായ പ്രതിഷേധത്തിനിടയിലും വൈസ് ചാന്‍സലര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പരിപാടി നടന്നു. എന്നാല്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പരിപാടി വേഗം അവസാനിപ്പിച്ചു.

സംഭവത്തില്‍ സര്‍വകലാശാല അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

 

Content Highlight: RSS-linked event sparked protests at Jamia Millia Islamia University

 




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കൂട്ടപ്പിരിച്ചുവിടല്‍: സമരപ്പന്തലില്‍ മെന്റര്‍ അധ്യാപകര്‍; ഗോത്രമേഖലയില്‍ പ്രതിഷേധം ഇരമ്പുന്നു

  കല്‍പ്പറ്റ: സംസ്ഥാനത്തെ ആദിവാസി ഗോത്ര വിഭാഗത്തില്‍പ്പെട്ട മെന്റര്‍ അധ്യാപകരെ കൂട്ടത്തോടെ...