11
May, 2026

A News 365Times Venture

11
Monday
May, 2026

A News 365Times Venture

നാഗ്പൂരിലെ നിര്‍ദേശം സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്; പ്രധാനമന്ത്രിയുടെ പരിഹാസത്തിന് ചെന്നിത്തലയുടെ മറുപടി

Date:



Kerala News


നാഗ്പൂരിലെ നിര്‍ദേശം സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്; പ്രധാനമന്ത്രിയുടെ പരിഹാസത്തിന് ചെന്നിത്തലയുടെ മറുപടി

തിരുവനന്തപുരം: കേരളത്തില്‍ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ കാലതാമസത്തെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല. പ്രധാനമന്ത്രിക്ക് മറവിരോഗമാണെന്നായിരുന്നു ചെന്നിത്തലയുടെ പരിഹാസം.

പഴയ കാര്യങ്ങളൊന്നും പ്രധാനമന്ത്രി മറന്നുപോകരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

‘ദല്‍ഹിയില്‍ 50 ദിവസം കൊണ്ടാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചത്. നാഗ്പൂരിലെ നിര്‍ദ്ദേശം സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്.

നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്നാല്‍ എല്ലാമായി എന്നാണ് ബി.ജെ.പി വിചാരിക്കുന്നത്, എന്നാല്‍ കോണ്‍ഗ്രസ് അങ്ങനെയല്ല,’ ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ എത്രയും പെട്ടെന്ന് തന്നെ മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാന്‍ഡ് അറിയിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

നേരത്തെ, കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചകളെ പ്രധാനമന്ത്രി പരിഹസിച്ചിരുന്നു. ഭൂരിപക്ഷം ലഭിച്ചിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ രൂപീകരിക്കുന്നില്ലെന്നാണ് അദ്ദേഹം ചോദിച്ചത്.

‘മുഖ്യമന്ത്രി പദം രണ്ടര വര്‍ഷം വീതം വെയ്ക്കൂ അല്ലെങ്കില്‍ അഞ്ചുവര്‍ഷത്തേക്ക് അഞ്ചു മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കണം,’ എന്നായിരുന്നു മോദിയുടെ പരിഹാസം.

കേരളത്തില്‍ മുഖ്യമന്ത്രി മോഹവുമായി നേതാക്കള്‍ കറങ്ങി നടക്കുകയാണെന്നും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കര്‍ണാടകയിലും കണ്ട അതേ കാര്യമാണ് കേരളത്തിലുമെന്നും മോദി വിമര്‍ശിച്ചു.

കര്‍ണാടകയില്‍ ഇപ്പോഴും മുഖ്യമന്ത്രി ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് മുഖ്യമന്ത്രി ചര്‍ച്ചകളില്‍ ‘വേവുവോളം കാത്തെങ്കില്‍ ആറുവോളം കാക്കാം’ എന്നായിരുന്നു കെ. മുരളീധരന്റെ പ്രതികരണം.

അതേസമയം, കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരാണെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡ് കൂടുതല്‍ സമയം തേടുകയാണ്. വിശദമായ ആലോചനകള്‍ക്ക് ശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയുള്ളൂവെന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കി.

മുഖ്യമന്ത്രിയെ ഇന്ന് വൈകിട്ടോടെ തീരുമാനിക്കുമെന്നായിരുന്നു നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇനിയുള്ള അഞ്ച് വര്‍ഷം കേരളത്തെ ആര് നയിക്കും എന്നറിയാനുള്ള കാത്തിരിപ്പ് ഇനിയും നീളുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ നടന്നിട്ടും മുഖ്യമന്ത്രി സ്ഥാനത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്താന്‍ നേതൃത്വത്തിന് സാധിച്ചിട്ടില്ല. ഇനി ഘടകകക്ഷികളുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും അടുത്ത പ്രഖ്യാപനം ഉണ്ടാവുക.

തങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തകര്‍ ആരും തെരുവിലിറങ്ങരുതെന്ന് വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നീ നേതാക്കള്‍ ആവശ്യപ്പെട്ടു. ചേരിതിരിഞ്ഞുള്ള പ്രതിഷേധങ്ങള്‍ പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.

 

Content Highlight: Ramesh Chennithala’s response to Narendra Modi




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ബംഗാള്‍ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത് ഡബിള്‍ എഞ്ചിന്‍ ദുരന്തം: അഭിഷേക് ബാനര്‍ജി

കൊല്‍ക്കത്ത: പുതിയ ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ പശ്ചിമ ബംഗാള്‍ ഇതിനകം തന്നെ...