11
May, 2026

A News 365Times Venture

11
Monday
May, 2026

A News 365Times Venture

കെ.സിക്കുവേണ്ടി ബി.ജെ.പി സംസ്ഥാന – കേന്ദ്ര നേതൃത്വങ്ങളിൽ തർക്കം; ട്രോളിന്‌ മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

Date:

കെ.സിക്കുവേണ്ടി ബി.ജെ.പി സംസ്ഥാന – കേന്ദ്ര നേതൃത്വങ്ങളിൽ തർക്കം; ട്രോളിന്‌ മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രി ആരെന്നുള്ളത് പ്രഖ്യാപിക്കാത്തതിൽ കോൺഗ്രസിനെതിരെ പരിഹാസവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി വേണുഗോപാലിന് സാധ്യതയേറുന്നു എന്ന വാർത്തകളെയാണ് രാജീവ് ചന്ദ്രശേഖർ സോഷ്യൽ മീഡിയയിൽ ട്രോളി രംഗത്തെത്തിയത്.

കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയാകുന്നതിനെ ചൊല്ലി ബി.ജെ.പി സംസ്ഥാന ഘടകവും ദേശീയ ഘടകവും തമ്മിൽ വലിയ വടം വലിയാണ് നടക്കുന്നതെന്ന കുറിപ്പാണ് അദ്ദേഹം സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്.

കെ.സി വേണുഗോപാൽ കേരളത്തിൽ വേണമെന്ന് ബി.ജെ.പി കേരളഘടക

വും കെ.സി ദൽഹിയിൽ തന്നെ തുടരണമെന്ന് ദേശീയ നേതൃത്വവും ആവശ്യപ്പെടുന്നുവെന്ന ആദിത്യ ജാക്കി എന്നയാൾ എക്‌സിൽ പങ്കുവച്ച കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് രാജീവിന്റെ പരിഹാസം.

‘ഇത് സത്യമാണെന്നും അല്ലായെന്നും തത്കാലം സ്ഥിരീകരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല, ഇതാണ് ഈ വിഷയത്തിൽ എന്റെ പ്രതികരണം,’ എന്നായിരുന്നു രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചത്.

അതേസമയം കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രി ആരാണെന്ന് തീരുമാനായിട്ടും 102 സീറ്റുകളുമായി വിജയിച്ച ഐക്യ ജനാധിപത്യ മുന്നണി നെട്ടോട്ടമോടുകയാണ്. ഹൈക്കമാന്റ് ഇടപെട്ടിട്ടും ഇതുവരെ തീരുമാനമെടുക്കാൻ കഴിഞ്ഞിട്ടില്ല.

എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ , പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവർ ഒരുപോലെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് അവകാശവാദവുമായി രംഗത്തെത്തിയതാണ് അനിശ്ചിതത്വത്തിന് കാരണമായത്.

Content Highlight: Dispute between BJP state and central leaderships over KC; Rajeev Chandrasekhar responds to troll




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ബംഗാള്‍ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത് ഡബിള്‍ എഞ്ചിന്‍ ദുരന്തം: അഭിഷേക് ബാനര്‍ജി

കൊല്‍ക്കത്ത: പുതിയ ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ പശ്ചിമ ബംഗാള്‍ ഇതിനകം തന്നെ...