11
May, 2026

A News 365Times Venture

11
Monday
May, 2026

A News 365Times Venture

ഗവര്‍ണര്‍ നിര്‍ബന്ധിച്ചു, ഇനി ആവര്‍ത്തിക്കില്ല; തമിഴ് തായ് വാഴ്ത്ത് തന്നെ ആദ്യം പാടും- വിശദീകരണവുമായി ടി.വി.കെ

Date:

ഗവര്‍ണര്‍ നിര്‍ബന്ധിച്ചു, ഇനി ആവര്‍ത്തിക്കില്ല; തമിഴ് തായ് വാഴ്ത്ത് തന്നെ ആദ്യം പാടും: വിശദീകരണവുമായി ടി.വി.കെ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ടി.വി.കെ മേധാവി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ വന്ദേമാതരം ആദ്യം ആലപിച്ചതില്‍ വിശദീകരണവുമായി ടി.വി.കെ.

ഗവര്‍ണര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് ആദ്യം വന്ദേമാതരം പാടിയതെന്നും ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്നും ടി.വി.കെ നേതാവ് ആദവ് അര്‍ജുന പറഞ്ഞു. തമിഴ്‌നാട് സംസ്ഥാന ഗാനമായ തമിഴ് തായ് വാഴ്ത്ത്‌  ആദ്യം പാടാത്തത് വിവാദമായതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
തമിഴ് വാഴ്ത്ത് മൂന്നാമതായി പ്ലേ ചെയ്യുന്നതിനോട് ടി.വി.കെ യോജിക്കുന്നില്ലെന്നും ആദവ് അര്‍ജുന പറഞ്ഞു.

‘പുതിയ സമ്പ്രദായത്തോട് ഞങ്ങള്‍ക്ക് യോജിപ്പില്ല. തമിഴ്‌നാടിനെ സംബന്ധിച്ച് അത് അനുയോജ്യവുമല്ല. വിഷയം ഞങ്ങള്‍ ഗവര്‍ണറുടെ മുന്നില്‍ ഉയര്‍ത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള പുതിയ സര്‍ക്കുലര്‍ അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഉത്തരവാദിത്തമുള്ള അധികാരി എന്ന നിലയില്‍ ഗവര്‍ണര്‍ക്ക് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് അറിയിക്കുകയായിരുന്നു.

അതനുസരിച്ച് ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ തമിഴ്‌നാടിന്റെ സംസ്ഥാന ഗീതം മൂന്നാമതായി ആലപിച്ചു. ഭാവിയില്‍ ഈ സമ്പ്രദായം പിന്തുടരില്ല. പകരം പഴയ സമ്പ്രദായം അനുസരിച്ച് പരിപാടിയുടെ തുടക്കത്തില്‍ തമിഴ്‌നാടിന്റെ സംസ്ഥാന ഗീതം ആലപിക്കുകയും അവസാനം ദേശീയ ഗാനം ആലപിക്കുകയും ചെയ്യും,’ അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടില്‍ മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും അതത് സംസ്ഥാനങ്ങളുടെ പ്രാര്‍ത്ഥനാ ഗാനം പരിപാടികളില്‍ ആദ്യം ആലപിക്കണമെന്നും അതിനായി കേന്ദ്ര സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആദവ് പറഞ്ഞു. അതാണ് മുഴുവന്‍ തമിഴ്‌നാട് ജനതയുടെയും ടി.വി.കെയുടെയും നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴ്‌നാട്ടിലെ എല്ലാ പൊതുപരിപാടികളിലും ആദ്യ തമിഴ് തായ് വാഴ്ത്തും അവസാനം ദേശീയ ഗാനവും ആലപിക്കുന്നതാണ് രീതി. ഇതാണ് ശരിയായ രീതിയെന്നും അദ്ദേഹം പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

സത്യപ്രതിജ്ഞാ ചടങ്ങില്‍ ആദ്യം വന്ദേമാതരം, തുടര്‍ന്ന് ദേശീയ ഗാനം, മൂന്നാമതായി തമിഴ് തായ് വാഴ്ത്തുമാണ് ആലപിച്ചത്. ഇതാണ് വിവാദമായത്. തമിഴ് തായ് വാഴ്ത്തിനെ അവഗണിച്ചുവെന്നാരോപിച്ച് ഡി.എം.കെ അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ടി.വി.കെയെ പിന്തുണയ്ക്കുന്ന സി.പി.ഐയും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

Content Highlight: The governor insisted, it won’t happen again; Tamil Thai Vaishnav will be sung first: TVK with explanation




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ബംഗാള്‍ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത് ഡബിള്‍ എഞ്ചിന്‍ ദുരന്തം: അഭിഷേക് ബാനര്‍ജി

കൊല്‍ക്കത്ത: പുതിയ ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ പശ്ചിമ ബംഗാള്‍ ഇതിനകം തന്നെ...