14
May, 2026

A News 365Times Venture

14
Thursday
May, 2026

A News 365Times Venture

വി.ഡി സതീശന്‍ മുഖ്യമന്ത്രിയാകണമെന്ന് സമസ്ത ആവശ്യപ്പെട്ടിട്ടില്ല; ആരായാലും സമസ്തയുടെ ആദര്‍ശത്തിനെതിരെ വരരുത്- ജിഫ്രി മുത്തുക്കോയ തങ്ങള്‍

Date:

വി.ഡി സതീശന്‍ മുഖ്യമന്ത്രിയാകണമെന്ന് സമസ്ത ആവശ്യപ്പെട്ടിട്ടില്ല; ആരായാലും സമസ്തയുടെ ആദര്‍ശത്തിനെതിരെ വരരുത്: ജിഫ്രി മുത്തുക്കോയ തങ്ങള്‍

മലപ്പുറം: വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍.

മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണെന്നും ജയിച്ച് വന്ന എല്ലാ എം.എല്‍.എമാരും മുഖ്യമന്ത്രി പദത്തിന് അര്‍ഹരാണെന്നും മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

ആര് മുഖ്യമന്ത്രിയായാലും സമസ്തയുടെ ആദര്‍ശത്തിന് എതിരെ വരാന്‍ പാടില്ല, സമുദായത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടാതെ പോവരുതെന്നും അദ്ദേഹം പറഞ്ഞു.

‘മുഖ്യമന്ത്രി ആരാകണമെന്ന തര്‍ക്കത്തില്‍ സമസ്ത ആരെയും പിന്തുണച്ചിട്ടില്ല, അത്തരത്തില്‍ പുറത്തുവന്ന വാര്‍ത്തകളെല്ലാം വ്യാജമാണ്. ഇത്തരം കാര്യങ്ങളില്‍ സമസ്ത ഇടപെടാറില്ല,’ അദ്ദേഹം പറഞ്ഞു.

ആരെയും പിന്തുണച്ച് കത്ത് നല്‍കിയിട്ടില്ലെന്നും ആര് മുഖ്യമന്ത്രിയായി വന്നാലും സുന്നി സമുദായത്തിന് പ്രാതിനിധ്യം വേണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി ചര്‍ച്ചയില്‍ തുടരുന്ന തര്‍ക്കത്തെ വിമര്‍ശിച്ചുകൊണ്ട് സമസ്ത മുഖപത്രമായ സുപ്രഭാതം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജയിപ്പിച്ച് വിട്ടവരോടുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് കാണിക്കുന്നില്ലെന്നും പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം തീര്‍ക്കാന്‍ ശേഷിയുള്ള നേതൃത്വം കോണ്‍ഗ്രസിനില്ലെന്നും സമസ്ത മുഖപത്രം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് വൈകിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയും കേന്ദ്ര നേതൃത്വത്തിന്റെ കഴിവില്ലായ്മയുമാണ്. ഭരണ മാറ്റത്തിന് വോട്ട് ചെയ്തവരെ കോണ്‍ഗ്രസ് പരിഹസിക്കുകയാണ്. നേതാക്കളെ ബോധ്യപ്പെടുത്താന്‍ കഴിയാത്ത നേതൃത്വമാണോ അതോ നേതൃത്വത്തിന് വഴിപ്പെടാത്ത നേതാക്കളാണോ പ്രശ്‌നമെന്നും മുഖപത്രം ചോദിച്ചു.

എന്നാല്‍ ഇന്ന് വൈകുന്നേരം 5:30 ഓടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ചര്‍ച്ച നടത്തും ഇന്ന് തന്നെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാവുമെന്നാണ് നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

Content Highlight: Samastha has not demanded that VD Satheesan become the Chief Minister; no matter who it is, they should not come against Samastha’s ideals: Geoffrey Muthukoya Thangal




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related