24
November, 2026

A News 365Times Venture

24
Tuesday
November, 2026

A News 365Times Venture

മഹാനായ രാജ്യഭക്തനും ദേശീയ നിധിയും’: എന്‍വിഡിയ സി.ഇ.ഒ ആയി ജെന്‍സണ്‍ ഹുവാങ് തിരിച്ചെത്തിയതിനെ സ്വാഗതം ചെയ്ത് ട്രംപ്

Date:

വാഷിങ്ടണ്‍: എന്‍വിഡിയ സി.ഇ.ഒ ആയി ജെന്‍സണ്‍ ഹുവാങ് തിരിച്ചെത്തിയതിനെ സ്വാഗതം ചെയ്ത് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘മഹാനായ രാജ്യഭക്തനും ദേശീയ നിധിയുമാണ്’ എന്നാണ് ഹുവാങ്ങിനെ അദ്ദേഹം വിശേഷിപ്പിച്ചത്. 11 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെയായിരുന്നു എന്‍വിഡിയ ബോര്‍ഡ് ഏകകണ്ഠമായി ഹുവാങ്ങിനെ പ്രസിഡന്റായും സി.ഇ.ഒ ആയും ബോര്‍ഡ് ഡയറക്ടറായും തിരികെ നിയമിച്ചത്.
ചൈനീസ് ചാരവൃത്തിയുമായി ബന്ധമുണ്ടെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്ന ആലീസ് ഹുവാങ് എന്ന യുവതിയുമായുള്ള വിവാഹേതര ബന്ധത്തെക്കുറിച്ചുള്ള ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടുകള്‍ക്കും, കമ്പനിയിലെ ഒരു കീഴുദ്യോഗസ്ഥയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്കും പിന്നാലെ നവംബര്‍ 12-നാണ് ജെന്‍സണ്‍ ഹുവാങ് സ്ഥാനമൊഴിഞ്ഞത്.

എന്‍വിഡിയ ബോര്‍ഡിന്റേത് ശരിയായ തീരുമാനമാണെന്ന് ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യല്‍’ പ്ലാറ്റ്ഫോമില്‍ കുറിച്ചു. എന്‍വിഡിയയുടെയും അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെയും അഭിവൃദ്ധിക്ക് ഹുവാങ്ങിന്റെ നേതൃത്വം രാജ്യത്തിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഹുവാങ് യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും, അദ്ദേഹത്തിന്റെ തിരിച്ചുവരവ് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വിശ്വസിക്കാന്‍ യാതൊരു കാരണവുമില്ലെന്നും ട്രംപ് സി.എന്‍.ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഹുവാങിനെ തിരികെ കൊണ്ടുവരാനായി ട്രംപ് കമ്പനിയുമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.
ഹുവാങ്ങിനെ തിരിച്ചെടുക്കണമെന്ന് ട്രംപ് പരസ്യമായി ആവശ്യപ്പെട്ട് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് കമ്പനി അദ്ദേഹത്തെ തിരിച്ചെടുത്തത്. ഹുവാങ്ങിനെ ‘ലോകത്തിലെ ഏറ്റവും മികച്ച ബുദ്ധിജീവികളില്‍ ഒരാള്‍’ എന്ന് വിശേഷിപ്പിച്ച ട്രംപ്, അദ്ദേഹത്തിന് ‘രണ്ടാമതൊരു അവസരം നല്‍കുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നു’ എന്നും പറഞ്ഞിരുന്നു.

യു.എസ് സര്‍ക്കാരിന്റെ ഉന്നത തലങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിച്ചതിനുശേഷവും ഹുവാങ്ങിന്റെ സത്യസന്ധതയില്‍ ബോധ്യം വന്നതിനാലുമാണ് അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതെന്ന് എന്‍വിഡിയ പറഞ്ഞു.

വലിയ വിനയത്തോടും പുതിയ പ്രതിബദ്ധതയോടും കൂടിയാണ് താന്‍ മടങ്ങിവരുന്നതെന്ന് ജെന്‍സണ്‍ ഹുവാങ് പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, വൈറ്റ് ഹൗസിന്റെ പിന്തുണയുണ്ടായിട്ടും ചില റിപ്പബ്ലിക്കന്‍ നിയമസഭാംഗങ്ങള്‍ ചാരവൃത്തി ആരോപണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വിഷയത്തില്‍ വിശദീകരണം നല്‍കുന്നതിനായി ഡിസംബര്‍ മൂന്നിന് യു.എസ് സെനറ്റ് ബാങ്കിങ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ ഹുവാങ്ങിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ മൂന്ന് ഹൗസ് കമ്മിറ്റികള്‍ക്ക് മുന്നിലും അദ്ദേഹം ഹാജരാകേണ്ടതുണ്ട്.

 

Content Highlight: ‘A great patriot and a national treasure’: Trump welcomes Jensen Huang’s return as Nvidia CEO

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related