15
May, 2026

A News 365Times Venture

15
Friday
May, 2026

A News 365Times Venture

KSRTCയില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത് മഹിളാമോര്‍ച്ച പ്രതിഷേധം; സ്വന്തം കാശിന് ടിക്കറ്റെടുത്ത് വനിതാ കണ്ടക്ടര്‍

Date:



Kerala News


KSRTCയില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത് മഹിളാമോര്‍ച്ച പ്രതിഷേധം; സ്വന്തം കാശിന് ടിക്കറ്റെടുത്ത് വനിതാ കണ്ടക്ടര്‍

 

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം.

തിരുവനന്തപുരം തമ്പാനൂരില്‍ നിന്ന് ആറ്റിങ്ങലിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തായിരുന്നു ഇവരുടെ പ്രതിഷേധം. നേരത്തെ കോഴിക്കോട് ജില്ലയിലും സമാനമായ പ്രതിഷേധം അരങ്ങേറിയിരുന്നു.

കെ.സി വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മെയ് 15 മുതല്‍ സ്ത്രീകള്‍ക്ക് കെ.എസ്.ആര്‍.ടി.സയില്‍ സൗജന്യ യാത്ര അനുവദിക്കുമെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഇവരുടെ പ്രതിഷേധം.

‘കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ഉണ്ടായിരുന്ന കാര്യം ഈ ഇലക്ഷന്‍ പ്രചരണത്തിന്റെ സമയത്ത് കെ.സി. വേണുഗോപാല്‍ എം.പിയും അതുപോലെ പാലക്കാട് നിന്നും വിജയിച്ചിട്ടുള്ള  രമേഷ് പിഷാരടി അടക്കമുള്ള ആളുകള്‍ സ്ത്രീകള്‍ക്ക് കൊടുത്ത വാക്കാണ് 15ാം തീയതി മുതല്‍ സൗജന്യ യാത്ര എന്നുള്ളത്. ഇവിടെ സത്യപ്രതിജ്ഞ ചെയ്തില്ല എന്ന് പറയുമ്പോള്‍ അത് ആരുടെ ഫോള്‍ട്ട് ആണ് എന്നാണ് ഞങ്ങള്‍ക്ക് ചോദിക്കാനുള്ളത്,’ പ്രതിഷേധക്കാര്‍ ചോദിച്ചു.

സര്‍ക്കാര്‍ അധികാരമേല്‍ക്കാതെ ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് സത്യപ്രതിജ്ഞ ചെയ്യാത്തത് കോണ്‍ഗ്രസിന്റെ പിഴവാണെന്നായിരുന്നു മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ പറഞ്ഞത്.

സൗജന്യ യാത്ര അനുവദിക്കാതെ പക്ഷം ബസ് എടുക്കാന്‍ അനുവദിക്കില്ല എന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്.

അതേസമയം, വനിതാ കണ്ടക്ടര്‍ ഇവരുടെ ടിക്കറ്റുകള്‍ എടുക്കുകയായിരുന്നു.

‘ഓര്‍ഡറില്ലാതെ എനിക്ക് ഫ്രീയായി കൊണ്ടുപോകാന്‍ സാധിക്കുമോ? അന്വേഷണം വന്നാല്‍ ഞാന്‍ ഉത്തരം പറയേണ്ടി വരും,’ കണ്ടക്ടര്‍ പറഞ്ഞു. ആറ്റിങ്ങല്‍ വരെ 22 ടിക്കറ്റുകളാണ് ഇത്തരത്തില്‍ നല്‍കിയത്.

നേരത്തെ, ഇത്തരം പ്രതിഷേധങ്ങളെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം രംഗത്തെത്തിയിരുന്നു. എന്തുകൊണ്ടാണ് ഇവരെ ഒരു കോമാളി നിലവാരത്തില്‍ മലയാളികള്‍ കാണുന്നത് എന്നതിന് ഇതിനേക്കാള്‍ നല്ല ഉദാഹരണം വേണ്ട എന്നായിരുന്നു തൃത്താല എം.എല്‍.എയുടെ പരിഹാസം.

 

Content Highlight: Mahila Morcha protests KSRTC ticketless travel; Female conductor buys her own ticket




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related