19
May, 2026

A News 365Times Venture

19
Tuesday
May, 2026

A News 365Times Venture

എന്നെ ബാധിക്കില്ല, എനിക്ക് രണ്ടരലക്ഷം പെന്‍ഷനുണ്ട്, സാധാരണക്കാരന്‍ സൈക്കിളില്‍ പോട്ടെ; പെട്രോള്‍ വില വര്‍ധവില്‍ വയോധികന്‍

Date:



Kerala


എന്നെ ബാധിക്കില്ല, എനിക്ക് രണ്ടരലക്ഷം പെന്‍ഷനുണ്ട്, സാധാരണക്കാരന്‍ സൈക്കിളില്‍ പോട്ടെ; പെട്രോള്‍ വില വര്‍ധവില്‍ വയോധികന്‍

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിനെക്കുറിച്ച് പൊതുജനങ്ങളില്‍ നിന്ന് പ്രതികരണമെടുക്കവേ സാധാരണക്കാരെ പരിഹസിച്ച് സംസാരിക്കുന്ന വയോധികന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.

‘ന്യൂസ് മലയാളം 24’ ചാനല്‍ പങ്കുവെച്ച വീഡിയോയിലാണ് സാധാരണക്കാരുടെ ജീവിതസാഹചര്യങ്ങളെയും യാത്രാമാര്‍ഗങ്ങളെയും പൂര്‍ണമായി തള്ളിപ്പറഞ്ഞുകൊണ്ട് ഇയാള്‍ സംസാരിച്ചത്.

ഇന്ധനവില വര്‍ധനവ് തന്നെ ഒട്ടും ബാധിക്കില്ലെന്ന അവകാശവാദത്തോടെയാണ് വയോധികന്‍ സംസാരിച്ചു തുടങ്ങിയത്. പെട്രോളിനും ഡീസലിനും വില കൂടുന്നത് തന്നെ ബാധിക്കില്ലെന്നും തനിക്ക് രണ്ടരലക്ഷം രൂപ പെന്‍ഷന്‍ ഉണ്ടന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്.

തുടര്‍ന്ന്, ഈ വിലവര്‍ധനവ് സാധാരണക്കാരെ ബാധിക്കില്ലേ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന്, അങ്ങേയറ്റം പരിഹാസഭരിതമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്.

‘സാധാരണക്കാരനെ എങ്ങനെ ബാധിക്കാന്‍? അവര്‍ കാറില്‍ പോകണ്ട, സൈക്കിളില്‍ പോണം. കാറില്‍ പോകാന്‍ യോഗ്യതയുള്ളവന്‍ എന്നെപ്പോലെ ഉണ്ടാക്കിയെടുക്കും.’ എന്നായിരുന്നു മറുപടി.

പെട്രോളിന് വില കൂടിയാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില കൂടില്ലേ എന്ന ചോദ്യത്തിന് ആദ്യം ‘ഇറ്റ്‌സ് നോട്ട് ഗോയിങ് ടു എഫക്ട് എനിതിങ്’ എന്ന് ഇംഗ്ലീഷില്‍ മറുപടി നല്‍കിയെങ്കിലും, തൊട്ടടുത്ത നിമിഷം തന്നെ ‘എല്ലാം കൂടും, കൂടാതിരിക്കാന്‍ ഒക്കൂല’ എന്നും ഇയാള്‍ പ്രതികരിക്കുന്നുണ്ട്.

വീഡിയോ വൈറലായതിന് പിന്നാലെ വയോധികന്റെ സാധാരണക്കാരോടുള്ള പുച്ഛം നിറഞ്ഞ വാക്കുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

‘ഇതുപോലുള്ളവര്‍ക്ക് പെന്‍ഷന്‍ കൊടുക്കാനാണ് നമ്മള്‍ ടാക്‌സ് അടക്കുന്നത്, എന്നിട്ടാണ് ഇവന് സാധാരണക്കാരനോട് പുച്ഛം.’ ഇത്തരം ഉയര്‍ന്ന പെന്‍ഷനുകള്‍ നിര്‍ത്തലാക്കിയാല്‍ തന്നെ കേരളത്തിന്റെ പകുതി കടം തീരുമെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

‘വഴിയില്‍ ഒന്ന് കുഴഞ്ഞു വീഴുമ്പോള്‍ സാധാരണക്കാരന്‍ ഇവനെയും വെച്ചുകെട്ടി സൈക്കിളില്‍ കൊണ്ടുപോകുമ്പോഴേ ഇവനൊക്കെ കാര്യങ്ങള്‍ തിരിച്ചറിയൂ…’ എന്നും, ‘സൈക്കിളില്‍ പോകുന്നവനും കാറില്‍ പോകുന്നവനും വിമാനത്തില്‍ പോകുന്നവനും അവസാനം പോകുന്ന ഒരിടമുണ്ട്, അത് എല്ലാവരെയും ബാധിക്കും’ എന്നുമുള്ള ഓര്‍മ്മപ്പെടുത്തലുകളും കമന്റുകളില്‍ നിറയുന്നുണ്ട്.

‘അധികകാലം പെന്‍ഷന്‍ മേടിക്കുമെന്ന് തോന്നുന്നില്ല, അതിന്റെ അഹങ്കാരമാണ്. ഇവന്റെ പെന്‍ഷന്‍ കട്ട് ചെയ്ത് 25,000 ആക്കണം.’ ഇത്തരം അല്‍പ്പന്മാര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലോ എന്നത് കഷ്ടമാണെന്നും ചിലര്‍ പ്രതികരിക്കുന്നു.

‘ഇയാള്‍ ഒരു മാന്യനാണ്, ബൂര്‍ഷ്വാ സ്വഭാവം ഉള്ളിലുണ്ടെങ്കിലും അത് മറച്ചുവെക്കാതെ വ്യക്തമായി പറഞ്ഞല്ലോ’ എന്നായിരുന്നു ഒരാളുടെ പരിഹാസം നിറഞ്ഞ കമന്റ്.

സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ഇന്ധനവില വര്‍ധനവ് പോലുള്ള ഗുരുതരമായ ഒരു വിഷയത്തെ, സ്വന്തം സാമ്പത്തിക ഭദ്രതയുടെ അഹങ്കാരത്തില്‍ കണ്ട് പരിഹസിച്ച വയോധികനെതിരെയുള്ള പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തുടരുകയാണ്.

Content Highlight: Elderly Man’s Comments on Petrol Price Hike Spark Outrage

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related