20
May, 2026

A News 365Times Venture

20
Wednesday
May, 2026

A News 365Times Venture

മതനിരപേക്ഷതക്ക്‌ പോറലേൽപ്പിക്കുന്ന നടപടിയുണ്ടാകരുത്; സത്യപ്രതിജ്ഞ ചടങ്ങില് വന്ദേമാതരം ആലപിച്ചതിൽ സി.പി.ഐ.എം. പ്രസ്താവന

Date:



Kerala


മതനിരപേക്ഷതക്ക്‌ പോറലേൽപ്പിക്കുന്ന നടപടിയുണ്ടാകരുത്; സത്യപ്രതിജ്ഞ ചടങ്ങില് വന്ദേമാതരം ആലപിച്ചതിൽ സി.പി.ഐ.എം. പ്രസ്താവന

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെതിരെ സി.പി.ഐ.എം. സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്താവന. ഗാനം പൂർണമായി ആലപിച്ചത് തെറ്റായ നടപടിയാണെന്ന് പ്രമേയത്തിൽ പറഞ്ഞു.

വന്ദേമാതരം ഗാനത്തിന്റെ മുഴുവൻ ഭാഗങ്ങളും ആലപിക്കുന്നത് ഒരു ബഹുസ്വര സമൂഹത്തിന്‌ യോജിച്ചതല്ലെന്ന നിലപാട്‌ സ്വീകരിച്ചത്‌ കോൺഗ്രസ്‌ പ്രവർത്തക സമിതി തന്നെയാണെന്ന് സി.പി.ഐ.എം പറഞ്ഞു.

‘1950 ജനുവരി 24 -ാം തീയ്യതി ഭരണഘടനാ നിർമ്മാണ സഭയിൽ 1937 ൽ കോൺഗ്രസ്‌ പ്രവർത്തക സമിതി തീരുമാനിച്ച വന്ദേമാതര ഗാനത്തിന്റെ ആദ്യത്തെ 8 വരി മാത്രമേ ദേശീയ ഗീതമായി അവതരിപ്പിക്കാൻ പാടുള്ളൂവെന്ന്‌ വ്യക്തമാക്കിയതാണെന്ന് പ്രസ്താവന വിവരിച്ചു.

‘വന്ദേമാതര ഗാനത്തിന്റെ ചില ഭാഗങ്ങൾ ഒരു പ്രത്യേക മതത്തിന്റെ മാത്രം വിശ്വാസങ്ങളെ അവതരിപ്പിക്കുന്നതാണ്‌. അത്‌ ദേശീയ ഗീതമായി സ്വീകരിക്കുന്നത്‌ ബഹുസ്വര സമൂഹത്തിന്‌ അനിയോജ്യമല്ലെന്ന കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്‌ ഇത്തരമൊരു മാറ്റമുണ്ടായത്‌. ഇതിനെ അട്ടിമറിച്ചുകൊണ്ടാണ്‌ സത്യപ്രതിജ്ഞ ചടങ്ങിൽ വെട്ടി മാറ്റിയ ഭാഗങ്ങൾ ഉൾപ്പെടെ പൂർണ്ണമായി അവതരിപ്പിച്ചത്‌,’ സി.പി.ഐ.എം പ്രസ്താവനയിൽ വ്യക്തമാക്കി.

ബംഗാളിൽ ബി.ജെ.പി ആദ്യമായി അധികാരത്തിൽ കയറിയപ്പോൾ പോലും ദേശീയ ഗീതം പടിയില്ലെന്നും അപ്പോഴാണ് കേരളത്തിൽ പാടിയതെന്നും സി.പി.ഐ.എം വിമർശിച്ചു.

വർഗ്ഗീയമായി ജനങ്ങളെ വിഭജിക്കാനുള്ള ശ്രമങ്ങൾ സജീവമാകുന്ന ഘട്ടത്തിൽ മതനിരപേക്ഷതക്ക്‌ പോറലേൽപ്പിക്കുന്ന ഒരു നടപടിയും ആരുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകാൻ പാടില്ലെന്നും സി.പി.ഐ.എം. ഓർമിപ്പിച്ചു.

അതേസമയം വന്ദേമാതരം ആലപിച്ചതിനെതിരെ രംഗത്തെത്തിയ മുൻമന്ത്രി മുഹമ്മദ് റിയാസിനെതിരെ ബി.ജെ.പി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയുടെ പൂർണരൂപം:-

കേരളത്തിലെ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതര ഗാനം പൂർണ്ണമായും അവതരിപ്പിച്ചത്‌ തെറ്റായ നടപടിയാണ്. വന്ദേമാതര ഗാനത്തിന്റെ എല്ലാ ഭാഗങ്ങളും അവതരിപ്പിക്കുന്നത്‌ ഒരു ബഹുസ്വര സമൂഹത്തിന്‌ യോജിച്ചതല്ലെന്ന നിലപാട്‌ സ്വീകരിച്ചത്‌ കോൺഗ്രസ്‌ പ്രവർത്തക സമിതി തന്നെയാണ്‌.

1937 ഒക്‌ടോബർ 30-ന്‌ നടന്ന പ്രവർത്തക സമിതി ഔദ്യോഗിക പ്രമേയത്തിന്റെ ഭാഗമായാണ്‌ ഇവ വെട്ടിമാറ്റിയത്‌. ഇത്തരത്തിൽ മാറ്റിയ ഭാഗങ്ങൾ ഉൾപ്പെടെയാണ്‌ ഇവിടെ അവതരിപ്പിച്ചത്‌. 1950 ജനുവരി 24-ാം തീയ്യതി ഭരണഘടനാ നിർമ്മാണ സഭയിൽ 1937-ൽ കോൺഗ്രസ്‌ പ്രവർത്തക സമിതി തീരുമാനിച്ച വന്ദേമാതര ഗാനത്തിന്റെ ആദ്യത്തെ 8 വരി മാത്രമേ ദേശീയ ഗീതമായി അവതരിപ്പിക്കാൻ പാടുള്ളൂവെന്ന്‌ വ്യക്തമാക്കിയതുമാണ്‌.

വന്ദേമാതര ഗാനത്തിന്റെ ചില ഭാഗങ്ങൾ ഒരു പ്രത്യേക മതത്തിന്റെ മാത്രം വിശ്വാസങ്ങളെ അവതരിപ്പിക്കുന്നതാണ്‌. അത്‌ ദേശീയ ഗീതമായി സ്വീകരിക്കുന്നത്‌ ബഹുസ്വര സമൂഹത്തിന്‌ അനിയോജ്യമല്ലെന്ന കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്‌ ഇത്തരമൊരു മാറ്റമുണ്ടായത്‌. ഇതിനെ അട്ടിമറിച്ചുകൊണ്ടാണ്‌ സത്യപ്രതിജ്ഞ ചടങ്ങിൽ വെട്ടി മാറ്റിയ ഭാഗങ്ങൾ ഉൾപ്പെടെ പൂർണ്ണമായി അവതരിപ്പിച്ചത്‌.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നിട്ടും സത്യപ്രതിജ്ഞ ചടങ്ങിൽ ഇത്തരമൊരു ഗാനം ആലപിച്ചിരുന്നില്ല എന്ന്‌ കാണണം. അവിടെ പോലും അവതരിപ്പിക്കാത്ത ഗാനമാണ്‌ ഇപ്പോൾ കേരളത്തിൽ അവതരിപ്പിച്ചിരിക്കുന്നത്‌. ബഹുസ്വര സമൂഹത്തെ ദുർബലപ്പെടുത്തുന്നതിനിടയാക്കുന്ന യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാകാൻ പാടുള്ളതല്ല. വർഗ്ഗീയമായി ജനങ്ങളെ വിഭജിക്കാനുള്ള ശ്രമങ്ങൾ സജീവമാകുന്ന ഘട്ടത്തിൽ മതനിരപേക്ഷതക്ക്‌ പോറലേൽപ്പിക്കുന്ന ഒരു നടപടിയും ആരുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകാൻ പാടില്ല.

Content Highlight: CPI(M) statement on singing of Vande Mataram at oath-taking ceremony




മുഹമ്മദ് നബീല്‍



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

വന്ദേമാതരത്തിനെതിരായ റിയാസിന്റെ പ്രതികരണം; പ്രതിഷേധവുമായി ബി.ജെ.പി

വന്ദേമാതരത്തിനെതിരായ റിയാസിന്റെ പ്രതികരണം;...