26
May, 2026

A News 365Times Venture

26
Tuesday
May, 2026

A News 365Times Venture

യുദ്ധത്തെ ന്യായീകരിക്കുന്ന ന്യായമായ യുദ്ധം എന്ന സിദ്ധാന്തം കാലഹരണപ്പെട്ടു; ചില നേതാക്കള്‍ ഇത് തന്ത്രമാക്കുന്നു- പോപ്പ്

Date:

യുദ്ധത്തെ ന്യായീകരിക്കുന്ന ‘ന്യായമായ യുദ്ധം’ എന്ന സിദ്ധാന്തം കാലഹരണപ്പെട്ടു; ചില നേതാക്കള്‍ ഇത് തന്ത്രമാക്കുന്നു: പോപ്പ്

 

വത്തിക്കാന്‍ സിറ്റി: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ‘ന്യായമായ യുദ്ധം’ എന്ന ആശയം കാലഹരപ്പെട്ടുവെന്ന് പോപ്പ് ലിയോ പതിനാലാമന്‍.

യുദ്ധങ്ങളെ ന്യായീകരിക്കാന്‍ വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നതെന്നും മനുഷ്യത്വം അക്രമാസക്തമായ അധികാര സംസ്‌കാരത്തിലേക്ക് വഴുതി വീഴുകയാണെന്നും പോപ്പ് മുന്നറിയിപ്പ് നല്‍കി.

മാര്‍പ്പാപ്പ പുറത്തിറക്കിയ ‘മാഗ്നിഫിക്ക ഹ്യൂുമാനിറ്റിസ്’ എന്ന പുതിയ വിജ്ഞാപനത്തിലാണ് ആഗോള സംഘര്‍ഷങ്ങളെയും യുദ്ധങ്ങളെയും കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്.

രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ നിന്നും പ്രതിസന്ധികളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ചില ഭരണാധകാരികള്‍ യുദ്ധത്തെ ഒരു തന്ത്രമായി ഉപയേഗിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘ മാനവികത ഇന്ന് അധികാരത്തിന്റെ അക്രമാസക്തമായ ഒരു സംസ്‌കാരത്തിലേക്ക് വഴുതി വീഴുകയാണ്. സമാധാനം എന്നത് കാത്തുസൂക്ഷിക്കേണ്ട ഒരു ഉത്തരവാദിത്തമായി കണക്കാക്കുന്നതിന് പകരം രണ്ട് യുദ്ധങ്ങള്‍ക്കിടയിലെ ഒരു ചെറിയ ഇടവേള മാത്രമായി ആളുകള്‍ കാണുന്നു. കഴിഞ്ഞ 60 വര്‍ഷത്തിനിടെ ലോകത്ത് നടന്ന എല്ലാ യുദ്ധങ്ങളും വലിയ തോതില്‍ ബാധിച്ചത് സാധാരണക്കാരെ മാത്രമാണ്,’ അദ്ദേഹം പറഞ്ഞു.

ആത്മരക്ഷാര്‍ത്ഥം നടത്തുന്ന യുദ്ധങ്ങളെ ന്യായീകരിക്കാന്‍ അഞ്ചാം നൂറ്റാണ്ട് മുതല്‍ കാത്തോലിക്കാ സഭ ഉപയോഗിച്ചിരുന്ന ന്യായമായ യുദ്ധം എന്ന സിദ്ധാന്തം കാലഹരണപ്പെട്ടതാണെന്നും പല നേതാക്കളും അതുപയോഗിച്ചാണ് യുദ്ധങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധത്തിനെതിരെ പോപ്പ് നേരത്തെയും ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.  ട്രംപിനെതിരെ അദ്ദേഹം നിലപാടറിയിക്കുകയും ചെയ്തിരുന്നു.

Content Highlight: The doctrine of ‘just war’ that justifies war is outdated; some leaders are manipulating it: Pope Leo XIV




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പ്ലസ് വണ്‍ പ്രവേശനം; ബാച്ചുകളും സീറ്റുകളും വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചു. അധിക സീറ്റുകളും ബാച്ചുകളും...

എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല; മൊഴി മാറ്റി പരാതിക്കാരി

എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല;...