26
May, 2026

A News 365Times Venture

26
Tuesday
May, 2026

A News 365Times Venture

വഖഫ് ഭൂമി; വി.ഡി സതീശന്റേത് അധികാര സ്ഥാനത്തിരുന്നുകൊണ്ട് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി- നാഷണല്‍ ലീഗ്

Date:

വഖഫ് ഭൂമി; വി.ഡി സതീശന്റേത് അധികാര സ്ഥാനത്തിരുന്നുകൊണ്ട് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി: നാഷണല്‍ ലീഗ്

 

തിരുവനന്തപുരം: വഖഫ് ഭൂമി വിഷയത്തിലുള്ള മുഖ്യമന്ത്രി വി.ഡി സതീശന്റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി നാഷണല്‍ ലീഗ്.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന പുതിയ വഖഫ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ രേഖകളുടെയും പിന്‍ ബലത്തോടെ ഉമീദ് പോര്‍ട്ടലി ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതോടെ വിവാദങ്ങള്‍ അവസാനിപ്പിച്ച് വഖഫ് ഭൂമി വഖഫായിത്തന്നെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തമാണ് സര്‍ക്കാരിനുള്ളതെന്ന് നാഷണല്‍ ലീഗ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍. കെ അബ്ദുല്‍ അസീസ് പറഞ്ഞു .

ഈ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന് പകരം വഖഫ് സംരക്ഷണ വേദിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേരള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് നിയമിക്കപ്പെട്ട പുതിയ വഖഫ് ബോര്‍ഡിനെ കുറ്റപ്പെടുത്താനും വഖഫ് ഭൂമിയില്‍ മുസ്‌ലിം സമുദായത്തിനുള്ള അവകാശത്തെ ചോദ്യം ചെയ്യാനുമാണ് മുഖ്യമന്ത്രി വി.ഡി സതീശന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് അബ്ദുല്‍ അസീസ് പറഞ്ഞു.

‘ഇത് അധികാര സ്ഥാനത്തിരുന്നുകൊണ്ട് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയൂ . നിയമപരമായി അംഗീകരിക്കപ്പെട്ട വഖഫ് ഭൂമി സംരക്ഷിക്കാന്‍ ന്യൂനപക്ഷങ്ങളും മതേതര വിശ്വാസികളും ഒരുമിച്ച് സമരരംഗത്തിറങ്ങേണ്ടിവരും,’ നാഷണല്‍ ലീഗ് പറഞ്ഞു.

മുനമ്പത്ത് വഖഫ് ഭൂമി അന്യായമായി കയ്യേറിയ റിസോര്‍ട്ട്, ബാര്‍ മാഫിയകളുടെ സ്വാധീനത്തിലും ചെലവിലും അധികാരത്തിലേറിയ മുഖ്യമന്ത്രി സതീശന്‍ ദൈവാധീകാര സ്വത്തിനെതിരെ നിലപാടെടുത്താല്‍ കളി പഴയത് പോലെയാവില്ലെന്നോര്‍ക്കുന്നതാണ് നല്ലതെന്നും അസീസ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Waqf land; VD Satheesan’s challenge to the legal system while in power: National League

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പ്ലസ് വണ്‍ പ്രവേശനം; ബാച്ചുകളും സീറ്റുകളും വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചു. അധിക സീറ്റുകളും ബാച്ചുകളും...

എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല; മൊഴി മാറ്റി പരാതിക്കാരി

എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല;...