10
July, 2026

A News 365Times Venture

10
Friday
July, 2026

A News 365Times Venture

പി.എസ്.സി ക്രമക്കേട്- ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും; മേല്‍നോട്ടം എ.ഡി.ജി.പിക്ക്

Date:

പി.എസ്.സി ക്രമക്കേട്: ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും; മേല്‍നോട്ടം എ.ഡി.ജി.പിക്ക്

തിരുവനന്തപുരം: കേരള പി.എസ്.സി പരീക്ഷകളിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെസംസ്ഥാന പോലീസ് മേധാവി നിയോഗിച്ചു. ക്രൈംബ്രാഞ്ച് ഐ.ജി അജിത ബീഗത്തിനാണ് അന്വേഷണത്തിന്റെ മുഖ്യ ചുമതല. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കും.

പി.എസ്.സി പരീക്ഷാ ക്രമക്കേടുകളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പി.എസ്.സിക്കെതിരെ ദിവസേന വിവിധ കോണുകളില്‍ നിന്ന് വ്യാപക പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ അടിയന്തരമായി ഈ നടപടി സ്വീകരിച്ചത്.

ഐ.ജി അജിത ബീഗത്തിന് പുറമെ എസ്.പി സക്കറിയ മാത്യു, ഡി.വൈ.എസ്.പി ജി. അജയ് നാഥ് എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗമാണ്. കേസ് അന്വേഷണത്തിന്റെ പുരോഗതി ഓരോ രണ്ടാഴ്ച കൂടുമ്പോഴും അറിയിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി സംഘത്തിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആസൂത്രണ ബോര്‍ഡ് ചീഫ്, കെ.എ.എസ് പരീക്ഷകളിലെ ക്രമക്കേട് ആരോപണങ്ങള്‍ സംഘം പരിശോധിക്കും. എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് റിസര്‍ച്ച് ഓഫീസര്‍, ഹോട്ടല്‍ മാനേജ്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ പരീക്ഷകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികളും അന്വേഷണ പരിധിയില്‍ വരും.

ആസൂത്രണ ബോര്‍ഡിലെ മൂന്ന് വിഭാഗങ്ങളിലെ ചീഫ് തസ്തികയ്ക്കുള്ള പരീക്ഷയില്‍ പത്ത് ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ വിട്ട സംഭവം പ്രത്യേകമായി അന്വേഷിക്കും. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ ഉദ്യോഗാര്‍ത്ഥി പരാതി നല്‍കിയപ്പോഴാണ് പി.എസ്.സിക്ക് ഈ ഗുരുതരമായ പിഴവ് സമ്മതിക്കേണ്ടി വന്നത്.

പി.എസ്.സി അഭിമുഖങ്ങളില്‍ സുപ്രീം കോടതി നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് വാരിക്കോരി നല്‍കിയെന്ന ആരോപണവും ക്രൈംബ്രാഞ്ച് പരിശോധിക്കും. സമാനമായ മറ്റ് തസ്തികകളിലെ അഭിമുഖങ്ങളിലും ഇത്തരത്തില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്ന് പ്രത്യേക സംഘം വിശദമായി പരിശോധിക്കുന്നതായിരിക്കും.

 

Content Highlight: PSC Irregularity: Special Crime Branch team to investigate; ADGP to oversee.

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related