10
July, 2026

A News 365Times Venture

10
Friday
July, 2026

A News 365Times Venture

ഇസ്രഈലിനായുള്ള ഈ കരാറിലെ ഒരു വ്യവസ്ഥ പോലും നടപ്പാക്കില്ല, നിങ്ങള്‍ക്കത് തടയാനാകില്ല; ലെബനനോട് ഹിസ്ബുല്ല

Date:



World News


ഇസ്രഈലിനായുള്ള ഈ കരാറിലെ ഒരു വ്യവസ്ഥ പോലും നടപ്പാക്കില്ല, നിങ്ങള്‍ക്കത് തടയാനാകില്ല; ലെബനനോട് ഹിസ്ബുല്ല

 

ബെയ്‌റൂട്ട്: ലെബനനും ഇസ്രഈലും തമ്മില്‍ അടുത്തിടെ ഒപ്പുവെച്ച കരാറിനെ പരസ്യമായി തള്ളി ഹിസ്ബുല്ല. ഈ കരാറിലെ ഒരു വ്യവസ്ഥ പോലും നടപ്പിലാക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും കരാറില്‍ നിന്ന് ലെബനന്‍ സര്‍ക്കാര്‍ പൂര്‍ണമായി പിന്മാറണമെന്നും ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ നയീം ഖാസിം ആവശ്യപ്പെട്ടു.

അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ അനുസ്മരണ ചടങ്ങില്‍ സംസാരിക്കവെയാണ് നയീം ഖാസിം ഹിസ്ബുല്ലയുടെ ഈ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്.

ഈ കരാര്‍ പൂര്‍ണമായും ഇസ്രഈലിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതാണെന്നും, ഇതിന് നിയമപരമായോ ദേശീയപരമായോ യാതൊരു സാധുതയുമില്ലെന്നും നയീം ഖാസിം പറഞ്ഞു.

‘ഈ കരാറിലെ ഒരു നിബന്ധന പോലും പാസാകില്ല, അത് തടയാന്‍ നിങ്ങള്‍ക്ക് കഴിയില്ല,’ എന്ന് ലെബനന്‍ അധികൃതരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരാര്‍ രൂപപ്പെടുത്തുന്നതില്‍ അമേരിക്ക വഹിച്ച പങ്കിനെ ഖാസിം രൂക്ഷമായി വിമര്‍ശിച്ചു. അമേരിക്കയുടെ നയങ്ങള്‍ ഇസ്രഈലിനെ സഹായിക്കാന്‍ മാത്രമുള്ളതാണെന്നും ലെബനനില്‍ അനാവശ്യ സ്വാധീനം ചെലുത്താനാണ് വാഷിങ്ടണ്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കരാറില്‍ ഇസ്രഈല്‍ സൈന്യം ‘പിന്‍വാങ്ങുക’ (Withdrawal) എന്നതിന് പകരം ‘പുനര്‍വിന്യാസം’ (Redeployment) നടത്തുക എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് ഹിസ്ബുല്ല നേതാവ് ചൂണ്ടിക്കാട്ടി.

ഇത് ലെബനന്‍ പ്രദേശങ്ങളില്‍ ഇസ്രഈലിന് തുടര്‍ന്നും സൈനിക നിയന്ത്രണം നിലനിര്‍ത്താന്‍ സഹായിക്കുമെന്നും, രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുമെന്നും ഖാസിം കൂട്ടിച്ചേര്‍ത്തു.

ഹിസ്ബുല്ലയുടെ സൈനികമായ കരുത്തും ഇറാന്റെ പിന്തുണയുമാണ് ലെബനനില്‍ നിലവില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കിയത് എന്ന് നയീം ഖാസിം പറഞ്ഞു.

അതേസമയം, ഇസ്രഈല്‍ നൂറുകണക്കിന് തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി. നബാത്തിയയില്‍ ഒരു സിവില്‍ വാഹനത്തിന് നേരെയുണ്ടായ ഇസ്രഈല്‍ ആക്രമണത്തില്‍ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പലും അവരുടെ മാതാവും രണ്ട് ജീവനക്കാരും കൊല്ലപ്പെട്ട സംഭവം അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു.

രാജ്യത്തെ രാഷ്ട്രീയ ഭിന്നതകള്‍ ഇല്ലാതാക്കാനും വിദേശ രാഷ്ട്രീയ സമ്മര്‍ദങ്ങളെ പ്രതിരോധിക്കാനും ഈ കരാര്‍ പൂര്‍ണമായി ഉപേക്ഷിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ലെബനന്‍ സര്‍ക്കാരിനോട് ആഹ്വാനം ചെയ്തു.

 

Content highlight: Hezbollah leader rejects Lebanon-Israel Framework Agreement

 




ആദർശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related