10
July, 2026

A News 365Times Venture

10
Friday
July, 2026

A News 365Times Venture

മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം; ക്രൂരമായ മര്‍ദനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Date:

മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം; ക്രൂരമായ മര്‍ദനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഹരിപ്പാട്: ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സാവരിയ ബസന്ത് ക്രൂരമായ മര്‍ദനത്തിന് ഇരയായതായി തെളിവുകള്‍. തലയ്‌ക്കേറ്റ മുറിവാണ് മരണകാരണമെങ്കിലും ശരീരമാസകലം ക്രൂരമായി മര്‍ദനമേറ്റതിന്റെ മുറുവുകളുണ്ടായിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞു.

ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. തലമുടി നീക്കം ചെയ്ത് ശസ്ത്രക്രിയ നടത്തിയ നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

പ്രതിക്കെതിരെ ഹരിപ്പാട് പൊലീസ് കേസെടുത്തിട്ടുണ്ട്. ബുധന്‍ രാത്രി ദല്‍ഹിയിലും വ്യാഴം പുലര്‍ച്ചെ നെടുമ്പാശ്ശേരിയിലും എത്തിയ മൃതദേഹം പകല്‍ 10:15 ഓടെ ഹരിപ്പാട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.

1:30 ഓടെ ഫോറന്‍സിക് സര്‍ജന്‍ ഡോ. നിഥിന്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പോസ്റ്റ്‌മോര്‍ട്ടം ആരംഭിക്കുകയും ചെയ്തു. മണിക്കൂറുകളോളം നീണ്ട പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി സാമ്പിള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക്ക് ലാബിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.

ഉസ്‌ബെകിസ്ഥാനിലെ ബുഖാറ സ്‌റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയായിരുന്ന സാവരിയ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കൊല്ലപ്പെട്ടത്. കൊലപാതകവുമയി ബന്ധപ്പെട്ട് സാവരിയയുടെ സഹപാഠി മലപ്പുറം പെരിന്തല്‍മണ്ണ പുലാമന്തോള്‍ കട്ടുപ്പാറ ഇറവത്ത് കിഴക്കേത്തൊടി സദറുല്‍ ആനം ഉസ്‌ബെകിസ്ഥാനില്‍ പൊലീസ് കസ്റ്റഡിയിലാണ്.

Content Highlight: Murder of medical student; post-mortem report reveals victim was subjected to brutal assault.




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related