18
July, 2026

A News 365Times Venture

18
Saturday
July, 2026

A News 365Times Venture

നിവര്‍ന്ന് നിന്ന് നിലപാട് പറയാന്‍ നട്ടെല്ലുണ്ടാകണം, ഗാന്ധി സിനിമ ഗാന്ധിയെ കുറിച്ചല്ല എന്ന് പറയുന്നത് പോലെ; ആമിര്‍ ഖാനെതിരെ പ്രതിപക്ഷം

Date:

‘നിവര്‍ന്ന് നിന്ന് നിലപാട് പറയാന്‍ നട്ടെല്ലുണ്ടാകണം, ഗാന്ധി സിനിമ ഗാന്ധിയെ കുറിച്ചല്ല എന്ന് പറയുന്നത് പോലെ’; ആമിര്‍ ഖാനെതിരെ പ്രതിപക്ഷം

 

ന്യൂദല്‍ഹി: ‘ത്രീ ഇഡിയറ്റ്‌സ്’ എന്ന ചിത്രത്തിലെ തന്റെ ഫുന്‍സുഖ് വാങ്ഡു എന്ന കഥാപാത്രം ലഡാക്കിലെ പ്രശസ്ത സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതല്ലെന്ന നടന്‍ ആമിര്‍ ഖാന്റെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ കക്ഷികള്‍.

നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ ദല്‍ഹിയിലെ ജന്തര്‍ മന്തറില്‍ 20 ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന വാങ്ചുക്കിനെ പിന്തുണയ്ക്കാന്‍ ഭയന്നാണ് ആമിര്‍ ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുന്നതെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആരോപണം.

സിനിമ ഇറങ്ങി ഇത്രയും കാലം എല്ലാവരും വിശ്വസിച്ചിരുന്നത് ആ കഥാപാത്രം വാങ്ചുക്കിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ്. നിലവിലെ സാഹചര്യത്തില്‍ ഭരണകൂടത്തിന് മുന്നില്‍ നിവര്‍ന്നു നിന്ന് നിലപാട് പറയാന്‍ നട്ടെല്ലുണ്ടാകണമെന്നാണ് വിഷയത്തില്‍ പ്രതികരിച്ചും ആമിര്‍ ഖാനെ വിമര്‍ശിച്ചും ആര്‍.ജെ.ഡി എം.പിയായ മനോജ് ഝാ പറഞ്ഞത്.

1982ല്‍ ഇറങ്ങിയ ‘ഗാന്ധി’ എന്ന സിനിമ മഹാത്മാ ഗാന്ധിയെക്കുറിച്ചല്ല എന്ന് പറയുന്നത് പോലെയാണ് ആമിറിന്റെ ഇപ്പോഴത്തെ വാദമെന്നായിരുന്നു മുന്‍ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝായുടെ പരിഹാസം.

ആമിര്‍ ഖാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മോദി സര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കിയെന്ന് എ.എ.പി എം.പി സഞ്ജയ് സിങ് ആരോപിച്ചപ്പോള്‍, നിര്‍ഭയമായി സംസാരിക്കാന്‍ നടന്‍ നസീറുദ്ദീന്‍ ഷായെ കണ്ടു പഠിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഹുസൈന്‍ ദല്‍വായ് ഉപദേശിച്ചു.

ആമിര്‍ ഖാന്‍ ഇപ്പോള്‍ തന്റെ പഴയ വിപ്ലവകരമായ സിനിമകള്‍ ചെയ്ത വ്യക്തിത്വത്തിന്റെ വെറുമൊരു നിഴല്‍ മാത്രമായി മാറിയെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റപ്പെടുത്തി.

ലണ്ടന്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചാണ് ആമിര്‍ ഖാന്‍ സിനിമയെടുക്കുന്ന സമയത്ത് സോനം വാങ്ചുക്കിനെ അറിയില്ലെന്നും ആ കഥാപാത്രം അദ്ദേഹത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നത് ഒരു തെറ്റിദ്ധാരണ മാത്രമാണെന്നും ആമിര്‍ ഖാന്‍ പറഞ്ഞത്.

സിനിമ നിര്‍മിക്കുന്ന സമയത്ത് തനിക്കോ സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിക്കോ തിരക്കഥാകൃത്ത് അഭിജാത് ജോഷിക്കോ സോനം വാങ്ചുക്കിനെ അറിയില്ലായിരുന്നു. ആ കഥാപാത്രം അദ്ദേഹത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നത് ഒരു തെറ്റിദ്ധാരണ മാത്രമാണ്. വാങ്ചുക്ക് ചെയ്യുന്നത് നല്ല കാര്യങ്ങളാണ്, അദ്ദേഹത്തെ ബഹുമാനിക്കാന്‍ ത്രീ ഇഡിയറ്റ്‌സിലെ കഥാപാത്രം അദ്ദേഹത്തെ അടിസ്ഥാനമാക്കിയുള്ളതാകണം എന്ന് നിര്‍ബന്ധമില്ല.

നിലവില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വാങ്ചുക്കിന്റെ ആരോഗ്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം ഉടന്‍ നിരാഹാരം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആമിര്‍ കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Aamir Khan Faces Backlash Over Sonam Wangchuk Inspiration Denied

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related