21
July, 2026

A News 365Times Venture

21
Tuesday
July, 2026

A News 365Times Venture

കളിക്കളത്തില്‍ കയ്യാങ്കളിയുമായി അര്‍ജന്റീന- ട്രംപിന് കൂവല്‍

Date:

കളിക്കളത്തില്‍ കയ്യാങ്കളിയുമായി അര്‍ജന്റീന: ട്രംപിന് കൂവല്‍

ന്യൂയോര്‍ക്ക്: 2026 ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി സ്പെയ്ന്‍ ലോക കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ന്യൂയോര്‍ക്കിലെ ന്യൂജേഴ്സി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീനക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്പാനിഷ് പടയുടെ വിജയം.

മത്സരശേഷം ഗ്രൗണ്ടില്‍ നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിയത്. ഫൈനലിലെ തോല്‍വിക്ക് പിന്നാലെ അര്‍ജന്റീന താരം ലിയാന്‍ഡ്രോ പരേഡസ് സ്പാനിഷ് യുവതാരം ഗാവിയെ കയ്യേറ്റം ചെയ്തു.

മത്സരത്തിന്റെ ഫൈനല്‍ വിസില്‍ മുഴങ്ങിയതിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ട പരേഡ് ഗാവിയെയും എറിക് ഗാര്‍ഷ്യയെയും കയ്യേറ്റം ചെയ്യുകയായിരുന്നു. അര്‍ജന്റൈന്‍ പരിശീലകന്‍ ലയണല്‍ സ്‌കലോണി സംഭവം തടുക്കാന്‍ ശ്രമം നടത്തിയെങ്കിലും ബല പ്രയോഗത്തിലൂടെ ഗാവിയെ പരേഡ് നിലത്തേക്ക് തള്ളിയിടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. പരേഡസിന്റെ ഈ പ്രവര്‍ത്തിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

അതേസമയം കിരീടദാന ചടങ്ങില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കാണിക്കള്‍ക്കിടയില്‍ നിന്ന് കൂവലും പ്രതിഷേധവുമാണ് നേരിടേണ്ടി വന്നത്. ട്രംപ് സ്‌റ്റേഡിയത്തില്‍ എത്തിയപ്പോള്‍ മുതല്‍ വലിയ കൂവലായിരുന്നു കണികള്‍ക്കിടയില്‍ നിന്നും ഉണ്ടായിരുന്നത്.

കൂടാതെ കീരീടം സമ്മാനിച്ച് കഴിഞ്ഞും ഫോട്ടോ സെഷനിടയില്‍ ട്രംപ് കേറി നില്‍ക്കുകയായിരുന്നു. സാധാരണായായി ട്രോഫി കൈമാറിയ ശേഷം വിശിഷ്ടാതികള്‍ വേദിയില്‍ നിന്ന് മാറി നില്‍ക്കാറാണ് പതിവ്. എന്നാല്‍ ഫോട്ടോയില്‍ ഉള്‍പ്പെടാനായി ട്രംപ് അവിടെ തന്നെ തുടരുകയായിരുന്നു. ഒടുവില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ തന്നെ നേരിട്ട് ഇടപെട്ട് അദ്ദേഹത്തെ മാറ്റുകയായിരുന്നു.

ട്രംപിന്റെ ഈ പ്രവൃത്തിക്കെതിരെയും വലിയ കൂവലാണ് നേരിട്ടത്. സ്പാനിഷ് ടീമിന്റെ ചരിത്ര മുഹൂര്‍ത്തത്തില്‍ ട്രംപ് തടസമായി എന്ന തരത്തിലുള്ള വിമര്‍ശങ്ങളും ഉയരുന്നുണ്ട്. കൂടാതെ രണ്ടാം സ്ഥാനക്കാര്‍ക്കുള്ള മെഡല്‍ സ്വീകരിക്കുന്നതിനിടയില്‍ അര്‍ജന്റീന താരം ക്രിസ്റ്റ്യന്‍ റൊമേറോ ട്രംപിന് കൈക്കോടുക്കാതെ മുന്നോട്ട് നീങ്ങിയതും വലിയ ചര്‍ച്ചയായിട്ടുണ്ട്.

മത്സരത്തിന്റെ എക്‌സ്ട്രാ ടൈമിലായിരുന്നു സ്‌പെയ്‌നിന്റെ ഗോള്‍ പിറന്നത്. ഫെറാന്‍ ടോറസിന്റെ തകര്‍പ്പന്‍ ഗോളിലൂടെയായിരുന്നു സ്പാനിഷ് പട കിരീടം കൈപ്പിടിലാക്കിയത്. അര്‍ജന്റീനയുടെ പോസ്റ്റില്‍ നിന്നും നിക്കോ വില്യംസ് നല്‍കിയ ഒരു തകര്‍പ്പന്‍ ഹെഡര്‍ പാസില്‍ നിന്നും ടോറസ് ലക്ഷ്യം കാണുകയായിരുന്നു.

മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ അര്‍ജന്റീനയുടെ സൂപ്പര്‍താരം എന്‍സോ ഫെര്‍ണാണ്ടസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ടീമിന് തിരിച്ചടിയായിരുന്നു. എക്‌സ്ട്രാ ടൈമില്‍ 10 പെരുമായാണ് അര്‍ജന്റീന പന്തുതട്ടിയത്. മത്സരത്തില്‍ ഒരു ഷോട്ട് പോലും സ്‌പെയ്‌നിന്റെ ഓണ്‍ ടാര്‍ഗറ്റിലേക്ക് എത്തിക്കാന്‍ അര്‍ജന്റീനക്ക് സാധിച്ചില്ല. മൂന്ന് ഷോട്ടുകള്‍ മാത്രമാണ് സ്പാനിഷ് പോസ്റ്റിലേക്ക് ഉന്നം വെക്കാനായത്. മറുഭാഗത്ത് 20 ഷോട്ടുകളാണ് സ്‌പെയിന്‍ അര്‍ജന്റീനയുടെ പോസ്റ്റിലേക്ക് അടിച്ചുകൂട്ടിയത്.

Content Highlight: Argentina in on-field scuffle; boos for Trump.




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related