ദേശാഭിമാനി വാരാന്ത പതിപ്പ് വിവാദം; ന്യൂസ് എഡിറ്റര്‍ കെ.ആര്‍. അജയനെതിരെ നടപടിയെന്ന് സൂചന
തിരുവനന്തപുരം: ദേശാഭിമാനി വാരാന്ത പതിപ്പ് വിവാദത്തില്‍ റസിഡന്റ് എഡിറ്റര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് സൂചന. നാടക കലാകാരനായ വിജയകുമാറിനെ കുറിച്ചുള്ള ‘കള്ളന്‍ വിജയന്‍’ എന്ന ലേഖനം വാരാന്ത പതിപ്പില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത് വിവാദമായിരുന്നു. പിന്നാലെയാണ് ന്യൂസ് എഡിറ്റര്‍ കെ.ആര്‍.അജയനെ വാരാന്ത പതിപ്പ് ചുമതലയില്‍ മാറ്റിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍.
വാരാന്ത പതിപ്പിന്റെ ചുമതല വഹിക്കുന്ന ന്യൂസ് എഡിറ്റര്‍ കെ.ആര്‍ അജിത് കുമാറിന്റെ ഓഫീസ് ഇന്നലെ തന്നെ പുറത്ത് നിന്ന് പൂട്ടിയിരുന്നു. വിവരം പുറത്തുവന്നതില്‍ അജയന് പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പാര്‍ട്ടിക്കും പത്രത്തിനും അവമതിയുണ്ടാക്കിയെന്ന് കാണിച്ച് റസിഡന്റ് എഡിറ്റര്‍ എം. സ്വരാജ് അജയന്‍ തിങ്കളാഴ്ച തന്നെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ തന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നായിരുന്നു അജയന്‍ നല്‍കിയ മറുപടി. വിഷയത്തില്‍ അജയന് പങ്കൂണ്ടോയെന്ന് കണ്ടെത്താന്‍ ഓഫീസിലെ കംപ്യൂട്ടര്‍ അടക്കം പരിശോധിക്കാനാണ് നീക്കം.
കള്ളന്‍ വിജയന്‍ എന്ന ലേഖനത്തിന്റെ സോഫ്റ്റ് കോപ്പി കണ്ടയുടന്‍ അത് ഒഴിവാക്കണമെന്ന് അജയനോട് നിര്‍ദേശിച്ചിരുന്നു എന്നാല്‍ അതില്‍ പാര്‍ട്ടി വിരുദ്ധമായി ഒന്നുമില്ലെന്ന് പറഞ്ഞ് പ്രസിദ്ധീകരിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.
‘മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം’ എന്നപേരില്‍ വി.എസിനെക്കുറിച്ചുള്ള കെ.വി. സുധാകരന്റെ ഓര്‍മക്കുറിപ്പാണ് വാരാന്തപ്പതിപ്പിന്റെ മുഖലേഖനമായിരുന്നത്. അവസാനപേജില്‍ കള്ളന്‍ വിജയന്‍ എന്ന ലേഖനവും ഒരു വാരാന്ത പതിപ്പില്‍ വരുന്നത് തെറ്റായ വ്യാഖ്യാനത്തിന് കാരണമാകുമെന്ന് കാണിച്ചായിരുന്നു അച്ചടിയും വിതരണവും നിര്‍ത്തിയത്.
ഈ തര്‍ക്കം കാരണമാണ് മറ്റൊരു ലേഖനം ഉള്‍കൊള്ളിച്ച് വാരാന്ത പതിപ്പ് പുറത്തിറക്കാന്‍ കഴിയാതിരുന്നത്. ഇനി ഇതുമായി ബന്ധപ്പെട്ട വാശിയില്‍ ഉള്ളടക്കത്തെകുറിച്ചുള്ള വിവരം അജയന്‍ തന്നെ പുറത്തുവിട്ടതാണോ എന്നതിലാണ് അന്വേഷണം നടക്കുന്നത്.
Content Highlight: Deshabhimani weekly edition controversy; indications of action against News Editor K.R. Ajayan.




