21
July, 2026

A News 365Times Venture

21
Tuesday
July, 2026

A News 365Times Venture

പാര്‍ട്ടിക്കാരിയെങ്കില്‍ മറച്ച് വെക്കില്ല; പന്ത്രണ്ട് വര്‍ഷമായി രാജ്യം ഭരിക്കുന്ന പാര്‍ട്ടി എനിക്ക് കോടികള്‍ തന്നുവെന്ന് പറയുന്നതിന്റെ യുക്തിയെന്ത്- ശ്വേത മേനോന്‍

Date:



Kerala


പാര്‍ട്ടിക്കാരിയെങ്കില്‍ മറച്ച് വെക്കില്ല; പന്ത്രണ്ട് വര്‍ഷമായി രാജ്യം ഭരിക്കുന്ന പാര്‍ട്ടി എനിക്ക് കോടികള്‍ തന്നുവെന്ന് പറയുന്നതിന്റെ യുക്തിയെന്ത്: ശ്വേത മേനോന്‍

കൊച്ചി: താരസംഘടനയായ എ.എം.എം.എയിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി നടി ശ്വേത മേനോന്‍. താന്‍ എതേങ്കിലും പാര്‍ട്ടികാരിയാണെങ്കില്‍ അത് മറച്ച് വെക്കേണ്ട ആവശ്യമെന്താണെന്ന് ശ്വേത ചോദിച്ചു.

അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് കരുതിയത് കൊണ്ടാണ് ഇത് വരെ മിണ്ടാതിരുന്നതെന്നും എന്നാല്‍ ഈ ബഹളങ്ങള്‍ക്കിടയില്‍ താന്‍ ഉയര്‍ത്തിയ യഥാര്‍ത്ഥ വിഷങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോവുകയാണെന്നും അവര്‍ പറഞ്ഞു.

‘കഴിഞ്ഞ 12 വര്‍ഷമായി രാജ്യം ഭരിക്കുന്ന ഒരു ദേശീയ പാര്‍ട്ടിക്ക് കേരളത്തില്‍ സ്ഥാനാര്‍ത്ഥികളെ കിട്ടാന്‍ എനിക്ക് കോടിക്കണക്കിന് രൂപ നല്‍കേണ്ടിവന്നു എന്ന ആരോപണത്തിന്റെ യുക്തി എനിക്ക് ഇന്നും മനസ്സിലായിട്ടില്ല. ഞാന്‍ ഏതെങ്കിലും പാര്‍ട്ടിക്കാരിയാണെങ്കില്‍ അത് മറച്ചുവെക്കേണ്ട കാര്യമെന്താണ്? അങ്ങനെ തുറന്നു പറഞ്ഞാല്‍ എനിക്ക് എന്തെങ്കിലും നഷ്ടമുണ്ടാകുമോ? ഇല്ല, അവര്‍ ചോദിച്ചു.

തങ്ങളുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തന്നെ സി.പി.എം, കോണ്‍ഗ്രസ്, ബി.ജെ.പി ആഭിമുഖ്യമുള്ള നിരവധി അംഗങ്ങളുണ്ടെന്നും അവരില്‍ ഒരാളും ഒരിക്കല്‍ പോലും ഉന്നയിക്കാത്ത ആരോപണമാണ് ചിലര്‍ മാത്രം വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതെന്നും ശ്വേത മേനോന്‍ പറഞ്ഞു.

‘എ.എം.എം.എയില്‍ രാഷ്ട്രീയവും മതവും വര്‍ഗീയതയും കൊണ്ടുവന്ന് സംഘടനയെ വിഭജിക്കാന്‍ ശ്രമിക്കരുത് എന്നാണ് എനിക്കെതിരെ തുടര്‍ച്ചയായി അപവാദപ്രചരണം നടത്തുന്നവരോടുള്ള എന്റെ അഭ്യര്‍ഥന. കാരണം, മലയാളികള്‍ കലാകാരന്മാരെ സ്‌നേഹിച്ചതും ആദരിച്ചതും ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായാണ്,’ അവര്‍ കുറിച്ചു.

പിഷാരടി ഉള്‍പ്പെടെ അംഗീകരിക്കുന്ന ”അഴിമതി ആരോപണങ്ങള്‍” പോലും ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്നും എന്തായാലും, താന്‍ ഇവിടെ ഉള്ളിടത്തോളം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്നവര്‍ ഒരിക്കലും സംഘടനയുടെ തലപ്പത്ത് വരില്ലെന്നും ശ്വേത പറഞ്ഞു.

പവര്‍ ഗ്രൂപ്പിനെതിരായ തന്റെ പോരാട്ടം ഇന്നോ ഇന്നലേയോ തുടങ്ങിയതല്ലെന്നും അത്തരത്തിലുള്ളവരുടെ അഴിമതി ചൂണ്ടിക്കാണിച്ചത് കൊണ്ടാണ് തനിക്കെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ത്തി അപമാനിച്ച് പുറത്താക്കാന്‍ ശ്രമിച്ചതെന്നും അവര്‍ പറഞ്ഞു.

സംഘടനയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ശ്വേത മോനോന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി കൂട്ടരാജി വെച്ചിരുന്നു. എന്നാല്‍ പിന്നീട് രൂപീകരിച്ച താത്കാലിക അഡ്‌ഹോക്ക് കമ്മിറ്റിക്കെതിരെ ശ്വേത കോടതിയില്‍ പോവുകയും അനുകൂല വിധി നേടി. വീണ്ടും പ്രവര്‍ത്തനം പുനരാരംഭിക്കുകയും ചെയ്തു.

ശ്വേത മേനോനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു അന്‍സിബ ഹസന്‍, മാലാ പാര്‍വതി, ഉഷ ഹസീന തുടങ്ങിയ നടിമാര്‍ ഉന്നയിച്ചത്. ശ്വേതാ മേനോന്‍ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരുകയാണെങ്കില്‍ ബഹുരാഷ്ട്ര കമ്പനിയായ അദാനി ഗ്രൂപ്പില്‍ നിന്ന് 15 കോടി രൂപ സംഘടനയിലേക്ക് സംഭാവനയായി എത്തിക്കാം എന്ന് വാഗ്ദാനം ചെയ്യപ്പെട്ടതായി മാലാ പാര്‍വതി വെളിപ്പെടുത്തി.

സംഘടനയില്‍ അംഗമല്ലാത്ത, ബി.ജെ.പി സംസ്ഥാന നേതാവും മുന്‍ കൗണ്‍സിലറുമായ പത്മജ മേനോന്‍ ഒരു അഭിമുഖത്തില്‍ ഇക്കാര്യം പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ തെളിവായി പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ശ്വേതയുടെ വിശ്വാസ്യതയുടെ പുറത്താണ് ഈ പണം നല്‍കുന്നത് എന്ന് പറയുന്നതിന് പിന്നില്‍ എ.എം.എം.എ യെ കോര്‍പ്പറേറ്റ്-രാഷ്ട്രീയ സ്വാധീനവലയത്തിലാക്കാനുള്ള കൃത്യമായ അജണ്ടയുണ്ടെന്നും തങ്ങള്‍ക്ക് ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെയും പണം ആവശ്യമില്ലെന്നും അവര്‍ വ്യക്തമാക്കി

എന്നാല്‍ ഫണ്ട് തരുന്നത് അംബാനിയാണോ അദാനിയാണോയെന്ന് താന്‍ നോക്കാറില്ലെന്നായിരുന്നു ശ്വേതയുടെ പ്രതികരണം. സംഘടനയുടെ ആഭ്യന്തര തര്‍ക്കങ്ങളില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് ബി.ജെ.പിയും പറഞ്ഞു. ശ്വേതാ മേനോന്‍ ഒരു മോദി ഭക്തയോ ദേശീയവാദിയോ ആകാം, എന്നാല്‍ അവര്‍ ബി.ജെ.പി അംഗമല്ലെന്നും സിനിമയിലെ ചില രാഷ്ട്രീയക്കാരാണ് പാര്‍ട്ടിയെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നും ബി.ജെ.പി സെക്രട്ടറി എസ്. സുരേഷ് പ്രതികരിച്ചു

Content Highlight: “If I were a party member, I wouldn’t hide it; what is the logic behind claiming that the party ruling the country for twelve years gave me crores?” asks Shweta Menon.




നിഷാന. വി.വി



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related