21
July, 2026

A News 365Times Venture

21
Tuesday
July, 2026

A News 365Times Venture

സ്‌പെയിനിന്റെ ലോകകപ്പ് വിജയം സയണിസ്റ്റുകള്‍ക്കുള്ള തിരിച്ചടി; ഇസ്രഈല്‍ വംശഹത്യയ്‌ക്കെതിരായ നിങ്ങളുടെ നിലപാടുകള്‍ക്ക് നന്ദി- ഹമാസ്

Date:

സ്‌പെയിനിന്റെ ലോകകപ്പ് വിജയം സയണിസ്റ്റുകള്‍ക്കുള്ള തിരിച്ചടി; ഇസ്രഈല്‍ വംശഹത്യയ്‌ക്കെതിരായ നിങ്ങളുടെ നിലപാടുകള്‍ക്ക് നന്ദി: ഹമാസ്

ടെല്‍അവീവ്: 2026 ഫിഫ വേള്‍ഡ് കപ്പിലെ സ്‌പെയിനിന്റെ വിജയം ഫലസ്തീന്‍ ജനതയ്ക്കും നീതിയുടെ എല്ലാ പിന്തുണക്കാര്‍ക്കുമുള്ള ധാര്‍മിക വിജയമാണെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് ബാസെം നയിം.

ഇത് സയണിസ്റ്റ് ഭരണകൂടത്തിനേറ്റ ആഘാതമാണെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പ് കിരീടം നേടിയ സ്പാനിഷ് ടീമിനെയും ഫലസ്തീന്‍ പോരാട്ടത്തെ പിന്തുണയ്ക്കുന്ന സ്പാനിഷ് ജനതയേയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

‘സയണിസ്റ്റുകളെയും അവരുടെ കൂലി പടയാളികളെയും അപമാനിക്കുക എന്നതാണെങ്കില്‍ അത് തന്നെ ധാരാളമാണ്. ഈ വിജയത്തിനത് സാധിച്ചു. അതാണ് ഏറ്റവും വലിയ നേട്ടം,’ നെയിം പറഞ്ഞു.

സ്പാനിഷ് ടീം ഫലസ്തീന്റെ ലക്ഷ്യത്തോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നുവെന്നും ഗസയില്‍ ഇസ്രഈല്‍ ഭരണകൂടം തുടരുന്ന വംശഹത്യയ്‌ക്കെതിരായ സ്‌പെയിനിന്റെ രാഷ്ട്രീയ നിലപാടിന് നന്ദിയെന്നും അദ്ദേഹം പറഞ്ഞു. സ്‌പെയിനിന്റെ വിജയം ഫലസ്തീന്‍ ജനതയ്ക്ക് വലിയ സന്തോഷമാണ് നല്‍കിയതെന്നും നയിം കൂട്ടിച്ചേര്‍ത്തു.

‘ഫിഫ ലോകകപ്പില്‍ അര്‍ഹിച്ച വിജയം നേടിയ സ്‌പെയിനിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ഒപ്പം ഫലസ്തീനെയും അതിന്റെ നീതിയെയും പിന്തുണയ്ക്കുന്ന എല്ലാവരെയും. അവരുടെ സന്തോഷത്തില്‍ ഞങ്ങള്‍ പങ്കുചേര്‍ക്കുന്നു. ഈ വിജയത്തിന്റെ ഒരേയൊരു ഫലം സയണിസ്റ്റുകളെയും അവരുടെ അനുയായികളെയും അപമാനിക്കുക എന്നതാണെങ്കില്‍ പോലും, അത് തന്നെ പൂര്‍ണമായൊരു വിജയമാണ്,’ ഹമാസ് നേതാവ് പറഞ്ഞു.

Content Highlight: Spain’s World Cup victory is a setback for Zionists; thank you for your stance against Israel’s genocide: Hamas.




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related