15
August, 2026

A News 365Times Venture

15
Saturday
August, 2026

A News 365Times Venture

സെൻസസ് 2027- ജാതിയുൾപ്പടെ 40 ചോദ്യങ്ങൾ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു

Date:

സെൻസസ് 2027: ജാതിയുൾപ്പടെ 40 ചോദ്യങ്ങൾ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു

ന്യൂദല്‍ഹി: 2027ൽ നടക്കാനിരിക്കുന്ന ദേശീയ ജനസംഖ്യാ സെൻസസിനായി തയ്യാറാക്കിയ 40 ചോദ്യങ്ങൾ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു. രജിസ്ട്രാർ ജനറലും സെൻസസ് കമ്മീഷണറുമായ മൃത്യുഞ്ജയ് കുമാർ നാരായണനാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഇതാദ്യമായി ഇത്തവണ സെൻസസിൽ പൗരന്മാരുടെ ജാതി വിവരങ്ങൾ കൂടി ശേഖരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് കമ്മിറ്റി ഓൺ പൊളിറ്റിക്കൽ അഫയേഴ്‌സ് (CCPA) ആണ് സെൻസസിൽ ജാതി വിവരങ്ങൾ ഉൾപ്പെടുത്താൻ തീരുമാനമെടുത്തത്.

പൂർണമായും ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് ഘട്ടംഘട്ടമായാണ് സെൻസസ് നടപടികൾ പൂർത്തിയാക്കുന്നത്. വീടുകളുടെ വിവരങ്ങൾ ശേഖരിക്കുന്ന 34 ചോദ്യങ്ങൾ അടങ്ങിയ ആദ്യഘട്ടം ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. പൗരന്മാരുടെ ജനസംഖ്യാ വിവര ശേഖരണത്തിന്റെ രണ്ടാം ഘട്ടം വരാനിരിക്കുന്ന ഫെബ്രുവരിയിൽ ആരംഭിക്കും.

സെൻസസ് ഷെഡ്യൂളിലെ പത്താമത്തെ ചോദ്യത്തിലാണ് പട്ടികജാതി (SC), പട്ടികവർഗ്ഗം (ST) ഉൾപ്പെടെയുള്ള ജാതി വിവരങ്ങൾ രേഖപ്പെടുത്താനുള്ള ക്രമീകരണം ഒരുക്കിയിരിക്കുന്നത്.

പൗരന്മാരുടെ പേര്, വയസ്സ്, ലിംഗഭേദം, വൈവാഹിക നില, ദേശീയത, മതം, മാതാപിതാക്കളുടെ വിവരങ്ങൾ, ഭിന്നശേഷി, മാതൃഭാഷയും മറ്റ് ഭാഷാ പരിജ്ഞാനവും, സാക്ഷരത, ഡിജിറ്റൽ സാക്ഷരത, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ മേഖല, തൊഴിലില്ലായ്മ, ജോലി സ്ഥലത്തേക്കുള്ള യാത്രാ മാർഗ്ഗങ്ങൾ തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ചോദ്യാവലിയിൽ ഉൾപ്പെടുന്നു.

കൂടാതെ, ഡാറ്റാ ശേഖരണത്തിന്റെ കൃത്യത വർദ്ധിപ്പിക്കുന്നതിനായി മൊബൈൽ നമ്പർ, വോട്ടർ ഐഡി, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയ വിശദാംശങ്ങളും ശേഖരിക്കും. വിവാഹിതരായവരും വിധവകളും വിവാഹബന്ധം വേർപെടുത്തിയവരുമായ സ്ത്രീകളിൽ നിന്ന് കുട്ടികളുടെ എണ്ണം, കഴിഞ്ഞ ഒരു വർഷത്തിനിടെ ജനിച്ച കുട്ടികളുടെ വിവരങ്ങൾ, കോവിഡ്-19 വാക്സിനേഷൻ സ്വീകരിച്ച സെന്റർ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളും ഇത്തവണത്തെ സെൻസസിന്റെ ഭാഗമായി ഉണ്ടാകും.

Content Highlight: Census 2027: Central Government notifies 40 questions, including cast




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related