14
August, 2026

A News 365Times Venture

14
Friday
August, 2026

A News 365Times Venture

ഞാനും വിദ്യാര്‍ത്ഥികളും തമ്മിലുള്ള വിഷയം, നിങ്ങള്‍ ഇടപെടേണ്ടതില്ല- നല്‍സര്‍ വിഷയത്തില്‍ ബി.സി.ഐക്കെതിരെ സുപ്രീം കോടതി

Date:

ഞാനും വിദ്യാര്‍ത്ഥികളും തമ്മിലുള്ള വിഷയം, നിങ്ങള്‍ ഇടപെടേണ്ടതില്ല: നല്‍സര്‍ വിഷയത്തില്‍ ബി.സി.ഐക്കെതിരെ സുപ്രീം കോടതി

ന്യൂദല്‍ഹി: നല്‍സര്‍ നിയമസര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ അഭിഭാഷക എന്റോള്‍മെന്റ് തടഞ്ഞ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി.

വിദ്യാര്‍ത്ഥികള്‍ക്ക് സമാധാനപരമായി പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ബാര്‍ കൗണ്‍സിലിന്റെ ഇടപെടലിനെ ചോദ്യം ചെയ്തത്.

‘ഇത് തീര്‍ത്തും അനാവശ്യമായ ഇടപെടലായിരുന്നു. വിദ്യാര്‍ത്ഥികളും ഞാനും തമ്മിലുള്ള വിഷയമാണിത്. അതില്‍ ചോദ്യം ഉന്നയിക്കാന്‍ ബാര്‍ കൗണ്‍സില്‍ ആരാണ്? വിദ്യാര്‍ത്ഥികളുടെ അഭിപ്രായം തെറ്റാണെന്ന് കരുതിയാല്‍ പോലും സമാധാനപരമായി പ്രതിഷേധിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. എന്റെ കോളേജ് കാലഘട്ടത്തില്‍ ഞാനും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ സജീവമായിരുന്നു,’ ചീഫ് ജസ്റ്റിസ് പറഞ്ഞു.

നല്‍സാര്‍ ബിരുദദാനച്ചടങ്ങില്‍ ചീഫ് ജസ്റ്റിസിനെ ക്ഷണിച്ചതിനെതിരെ 450 ഓളം വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. സൂര്യകാന്തിനെ മുഖ്യതിഥിയാക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു.

പിന്നാലെ പ്രതികാര നടപടിയെന്നോണം 2026 ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഭിഭാഷകരായി എന്റോള്‍ ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഉത്തരവിറക്കുകയായിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ മണിക്കൂറുകള്‍ക്കകം ബി.സി.ഐ ഉത്തരവ് പിന്‍വലിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് എന്റോള്‍ ചെയ്യാമെന്ന് അറിയിക്കുകയും ചെയ്തു.

Content Highlight: “No need for you to intervene in the matter between me and the students”: Supreme Court against BCI in the Nalsar issue.




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related